കോഴിക്കോട്: അൽഹറമൈൻ സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. അഡ്വ. പ്രദീഷ് ക്ലാസെടുത്തു. ഹെൽത്ത് ആൻഡ് വെൽനെസ് ക്ലബ് ഉദ്ഘാടനവും നിർവഹിച്ചു. പ്രിൻസിപ്പൽ ടി.എം. സഫിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാത്തിമ, നുഫൈൽ, പ്രഷ്യ, ഫർഹത്ത് എന്നിവർ സംസാരിച്ചു. രോഗികളെ അവഗണിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി കക്കോടി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി െഡങ്കിപ്പനി മരണം വ്യാപിക്കുേമ്പാഴും പനിയുമാെയത്തുന്ന രോഗികളെ ക്രൂരമായി അവഗണിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി. അത്യാസന്ന നിലയിലായ രോഗികളോട് പോലും െഎ.സി.യുവിൽ ഒഴിവില്ലെന്ന ന്യായം നിരത്തി സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിക്കുന്നത്. െഡങ്കിപ്പനിയുമായെത്തിയ നന്മണ്ട സ്വദേശി 16കാരനായ ഹരിലാലാണ് ഇത്തരം സംഭവത്തിെൻറ അവസാനത്തെ ഇര. കൂലിപ്പണിക്കാരനായ പിതാവ് ശശിധരും പനി ബാധിച്ച് വീട്ടിൽ കിടപ്പിലാണ്. െഡങ്കിപ്പനിയെന്ന സംശയത്തെ തുടർന്നാണ് ഹരിലാലിനെ ആദ്യം ബീച്ച് ജനറൽ ആശുപത്രിയിലും പിന്നീട് ബാലുശ്ശേരി ഹെൽത്ത് സെൻററിലും കാണിച്ച ശേഷം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. രക്തത്തിൽ േപ്ലറ്റ്ലെറ്റിെൻറ അളവ് ക്രമാതീതമായി കുറഞ്ഞെങ്കിലും കാര്യമായ ചികിത്സ നൽകാൻ അധികൃതർ തയാറായില്ലെന്നാണ് ഇൗ നിർധന കുടുംബത്തിെൻറ പരാതി. രോഗവിവരത്തെ കുറിച്ച് ബന്ധുക്കൾ ഡോക്ടറോടും നഴ്സുമാരോടും ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നൽകാനും തയാറായില്ല. തുടർന്ന് രോഗം മൂർച്ഛിക്കുകയും കുട്ടിയുടെ ജീവൻ അപകടത്തിലാവുമെന്ന ഘട്ടത്തിലെത്തിയതോടെ െഎ.സി.യു.വിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, െഎ.സി.യുവിൽ സ്ഥലമില്ലെന്ന് അറിയിച്ച് മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാണ് പിന്നീട് ആവശ്യപ്പെട്ടത്. നിർധന കുടുംബം ഇതിന് തയാറായെങ്കിലും ചികിത്സ രേഖകൾ തിരിച്ചുനൽകാനും അധികൃതർ തയാറായിട്ടില്ല. സ്വന്തം ഉത്തരവാദിത്തത്തിൽ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടത്. നേരത്തേ ആശുപത്രിയിൽ സമർപ്പിച്ച ആരോഗ്യ ഇൻഷുറൻസ് രേഖകൾ തിരിച്ചു നൽകാനും മെഡിക്കൽ കോളജ് അധികൃതർ തയാറായില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഇൗ കുടുംബം. രോഗിയുടെ ചികിത്സ രേഖകളും ആരോഗ്യ ഇൻഷുറൻസ് രേഖകളും തിരിച്ചുനൽകാൻ നടപടിയാവശ്യപ്പെട്ട് ഇവർ ജില്ല കലക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. ചികിത്സയിൽ പിഴവ് വരുത്തിയ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മാവൻ കക്കോടി ഏറാടികുളങ്ങര സന്തോഷ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.