പുതുവൈപ്പിൻ സമരത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണം കോഴിക്കോട്: പുതുവൈപ്പിനിൽ െഎ.ഒ.സി നിർമിക്കുന്ന പ്ലാൻറ് പരിസ്ഥിതി നിയമങ്ങളും തീരദേശ നിയമവും ലംഘിച്ചാണെന്നും വൈപ്പിനിലെ ജനങ്ങളുടെ സമാധാനപരമായ സമരത്തെ പൊലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്ത് നടപടിയെപ്പറ്റി നിഷ്പക്ഷ അേന്വഷണം നടത്തണമെന്ന് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകർ നഗരത്തിൽ പ്രകടനവും പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം നടത്തി. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിസംരക്ഷണ സമിതി ജില്ല പ്രസിഡൻറ് പി. രമേശ്ബാബു അധ്യക്ഷത വഹിച്ചു. സഹദേവൻ ചാത്തമംഗലം, പി.ടി. ശിവദാസൻ, മൊയ്തു കണ്ണേങ്കാടൻ, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. റഷീദ് മക്കട, പി. കൃഷ്ണദാസ്, എസ്.വി. കുഞ്ഞിക്കോയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.