നന്മണ്ട 12ൽ പഞ്ചായത്ത്​ വക കൊതുകു വളർത്തുകേന്ദ്രം

കൊതുകുകൾക്ക് സുഖവാസമൊരുക്കി പഞ്ചായത്ത് കിണർ നന്മണ്ട: നാടും നഗരവും ഡെങ്കിയും പകർച്ചപ്പനിയും വ്യാപകമാകുേമ്പാൾ കൊതുകുകൾക്ക് സുഖവാസമൊരുക്കി നന്മണ്ട 12ലെ പഞ്ചായത്ത് കിണർ. സ്ഥലത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് കുഴിച്ച കിണറാണ് പ്ലാസ്റ്റിക് കുപ്പികളുടെയും മറ്റ് മലിനവസ്തുക്കളുടെയും നിക്ഷേപ കേന്ദ്രമായത്. ഇതിലെ മലിനജലം ഇപ്പോൾ കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്. ഹയർ സെക്കൻഡറി സ്കൂളും രണ്ട് ജി.എൽ.പി സ്കൂളും അംഗൻവാടിയും കിണറി​െൻറ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശ്നം ഗുരുതരമായിട്ടും അധികൃതർ കിണർ മൂടാനുള്ള സംവിധാനമൊന്നും ഏർപ്പാടാക്കാത്തതിൽ രക്ഷിതാക്കൾക്കും നാട്ടുകാർക്കും അമർഷമുണ്ട്. ഒരാഴ്ച തുടർച്ചയായി ക്ലാസുകളിൽ ഹാജരാകുന്ന കുട്ടികൾക്ക് അടുത്ത ആഴ്ച പനി പിടിപ്പെടുന്നത് കൊതുകുകളുടെ കടിയേൽക്കുന്നതിനാലാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഡെങ്കിപ്പനി പിടിച്ച യുവാവ് മരിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മഴക്കാല പൂർവരോഗങ്ങൾ തടയുന്നതിനുള്ള പ്രവർത്തനത്തിൽ കിണർ മൂടാനുള്ള സംവിധാനമെങ്കിലും നടത്താൻ അധികൃതർ തയാറാവേണ്ടതായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.