പഠനക്ലാസ്​ ഉദ്ഘാടനം

വടകര: ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വാഗ്ഭടാനന്ദ എജു േപ്രാജക്ടി​െൻറ വടകര കേന്ദ്രത്തിലെ പഠനക്ലാസ് യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു. മേപ്പയിൽ നവോദയ കലാവേദിയാണ് പഠനക്ലാസിന് നേതൃത്വം നൽകുന്നത്. ജില്ല തലത്തിൽ ഒമ്പതാം ക്ലാസിലേക്ക് െതരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെയും സ്കോളർഷിപ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചവരേയും ആദരിച്ചു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് രചിച്ച 'ഇന്ത്യ - ഇരുളും വെളിച്ചവും'എന്ന കൃതിയുടെ പകർപ്പും മെമെേൻറായും പ്രതിഭകൾക്ക് സമ്മാനിച്ചു. പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ്, പി. ജയചന്ദ്രൻ, ടി. ദാമോദരൻ, ടി.കെ. സോമൻ, ആർ. വിജയൻ, ടി.ടി. ബാലകൃഷ്ണൻ, ജെ.ജെ. ചാരുദത്ത്, എ.എസ്. അനുദേവ് എന്നിവർ സംസാരിച്ചു. kz4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.