കുറ്റ്യാടി: വലിയ പ്രചാരണങ്ങളോടെ കുറ്റ്യാടിയിൽ പഞ്ചായത്ത് പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധം ഒരുമാസത്തോളമായിട്ടും ഫലം കണ്ടില്ല. അമ്പത് മൈേക്രാണിൽ കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ കടകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് സെക്രട്ടറി ഉത്തരവിറക്കുകയും നോട്ടീസും മറ്റുമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും കനം കുറഞ്ഞ സഞ്ചികൾ തന്നെയാണ് മിക്ക കടകളിലും മാർക്കറ്റുകളിലും സാധനം പൊതിയാൻ ഉപയോഗിക്കുന്നത്. പരിസരപഞ്ചായത്തുകളിൽ നിരോധം ഏറക്കുറെ നടപ്പായെങ്കിലും കുറ്റ്യാടിയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻകൂട്ടി അറിയിച്ചിട്ടും സ്റ്റോക്ക് തീർക്കാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരോധം നടപ്പാക്കുന്നത് മേയ് 30 വരെ വ്യാപാരികളുടെ ആവശ്യപ്രകാരം നീട്ടിക്കൊടുത്തിരുന്നു. അത് വീണ്ടും ജൂൺ അഞ്ചുവരെ നീട്ടി. എന്നിട്ടും ഉപയോഗത്തിൽ യാതൊരു മാറ്റവും കാണാത്ത സ്ഥിതിയാണ്. കുറ്റ്യാടിയിൽ നിരോധം നടപ്പാകാത്തത് പരിസരപഞ്ചായത്തുകളിലെ നിരോധത്തിെൻറ ഫലം ഇല്ലാതാക്കുകയാണ്. ഇവിടെ നിന്ന് അവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം എത്തുന്ന സ്ഥിതിയാണ്. പരിസരത്തെ പാലേരി പാറക്കടവിൽ മഹല്ലിലെ അഞ്ഞൂറിൽ പരം വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു. ഈ പ്രദേശത്തെ ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കൂടുതലും കുറ്റ്യാടിയിൽ നിന്നായതിനാൽ മഹല്ലിലെ പ്ലാസ്റ്റിക് നിർമാർജനത്തിെൻറ ഫലമില്ലാതാവുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിരോധം പ്രഖ്യാപിച്ചപ്പോൾ കുറ്റ്യാടിയിൽ പ്ലാസ്റ്റിക് സഞ്ചികൾ കിട്ടാനില്ലാത്ത സ്ഥിതി മുന്നിൽകണ്ട് വേളത്ത് ബൈക്കുകളിൽ മീൻ വിൽക്കുന്നവർ ഇലകൾ ഏർപ്പെടുത്തിയിരുന്നു. സാധനം സുലഭമായതോടെ അവരും ഇലകൾ വെടിയുന്ന സ്ഥിതിയിലാണ്. കുറ്റ്യാടി ടൗണിൽ അനധികൃതമായി കനം കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾ വിൽക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെതുടർന്ന് ഒരു കടയിൽ പരിശോധനക്ക് ചെന്ന പഞ്ചായത്ത് ഓഫിസിലെ മൂന്ന് ജീവനക്കാരെ ഒരു വ്യാപാരി കൈേയറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു. kz1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.