കോഴിക്കോട്: എല്ലാ തിന്മകളുടേയും അടിസ്ഥാനം മദ്യപാനമാണെന്നും ഇതിനെ വ്യാപകമാക്കുന്ന നിലപാടിൽനിന്ന് അധികൃതർ പിന്മാറണമെന്നും സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അരയിടത്തുപാലത്ത് ശംസുൽ ഉലമാ നഗറിൽ ഖുർആൻ സ്റ്റഡി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ 15മത് റമദാൻ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഖാദി നാസർ ഹയ്യ് ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം 'സമകാലിക മുസ്ലിം ലോകം: തിരുവരുളുകൾ പുലരുന്നു' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല മുഖ്യതിഥിയായിരുന്നു. റഹ്മത്തുല്ലഹ് ഖാസിമിയുടെ പ്രഭാഷണ സി.ഡിയുടെ കിറ്റ് ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു. ദീവാർ ഹുസൈൻ ഹാജി, എൻജിനീയർ മാമുക്കോയ ഹാജി എന്നിവർ ഏറ്റുവാങ്ങി. കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാർ പ്രാർഥന നടത്തി. മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂർ, അബൂബക്കർ ഫൈസി മലയമ്മ, ഒ.പി. അഷ്റഫ്, കെ.പി. കോയ, പി.വി. ഷാഹുൽ ഹമീദ്, ആർ.വി. സലീം, പി.കെ. മുഹമ്മദ്, അയ്യൂബ് കൂളിമാട് എന്നിവർ സംസാരിച്ചു. നാസർ ഫൈസി കൂടത്തായി സ്വഗതവും എൻ.കെ. റഫീഖ് നന്ദിയും പറഞ്ഞു. Jifry Muthukkoya Tangal കോഴിക്കോട്ട് നടക്കുന്ന ഖുർആൻ സ്റ്റഡി സെൻറർ റമദാൻ പ്രഭാഷണം സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.