ഫറോക്ക് മേഖലയിൽ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കണം

ഫറോക്ക് മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണം ഫറോക്ക്: ജനങ്ങളിൽ ഭീതിയുളവാക്കുന്ന തരത്തിൽ തുടർച്ചയായുള്ള രാഷ്ട്രീയ ആക്രമണങ്ങൾക്കും തിരിച്ചടികൾക്കും വേദിയാകുന്ന ഫറോക്ക് മേഖലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താനും ബന്ധപ്പെട്ട അധികാരികളും ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികളും പൊതുപ്രവർത്തകരും അടിയന്തരമായി ഇടപെടണമെന്ന് സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പി. അച്യുതൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. ബൈജു, കെ. സുബ്രഹ്മണ്യൻ , കമലേഷ് കടലുണ്ടി, എം. സുധീഷ്, കെ.ടി. പ്രേമരാജൻ, പി.എം. അജയൻ എന്നിവർ സംസാരിച്ചു. അടച്ചുപൂട്ടിയ മലബാർ ഓട്ടുകമ്പനി തൊഴിലാളിസമരം 132 ദിവസം പിന്നിട്ടു കമ്പനി ഉടമയുടെ വീടിനുമുന്നിൽ ചൊവ്വാഴ്ച തൊഴിലാളികളുടെ കൂട്ടധർണ ഫറോക്ക്: തൊഴിൽ നിഷേധത്തിനെതിരെ മലബാർ ഓട്ടുകമ്പനി തൊഴിലാളികൾ നടത്തി വരുന്ന കുത്തിയിരിപ്പ് സമരം 132ാം ദിവസത്തിലേക്ക് കടന്നതോടെ തൊഴിലാളികളുടെ സമരം കൂടുതൽ ശക്തമാകുന്നു. നിയമവിരുദ്ധമായി അടച്ചുപൂട്ടിയ മലബാർ ടൈൽ വർക്സ് ഉടൻ തുറന്നുപ്രവർത്തിക്കുക, ജനുവരിയിലെ ശമ്പളം മുഴുവൻ തൊഴിലാളികൾക്കും നൽകുക, ബോണസ് നൽകുക, കമ്പനി ഓഫിസ് തുറന്നുപ്രവർത്തിച്ച് ഇ.എസ്.ഐ, ഇ.പി.എഫ്, ലേബർ വെൽഫെയർ ഫണ്ട് എന്നിവയിൽനിന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുക, മുഴുവൻ തൊഴിലാളികൾക്കും ജോലിനൽകുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ കഴിഞ്ഞ വിഷുദിനത്തിൽ കമ്പനി ഉടമ കെ.വി. കൃഷ്ണ​െൻറ ചങ്ങരംകുളത്തെ വീടിനു മുന്നിൽ കഞ്ഞിവെപ്പ് സമരവും കൂട്ടധർണയും നടത്തിയിരുന്നു. തൊഴിലാളികളുടെ ജോലിയും ലേ -ഓഫും അന്യായമായി നിഷേധിച്ച മലബാർ ടൈൽ വർക്സ് മാനേജ്മ​െൻറി​െൻറ തൊഴിലാളിദ്രോഹ നടപടിയിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ കമ്പനിക്കുള്ളിൽ കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ കുത്തിയിരിപ്പുസമരം നടത്തി വരുന്നത്. 140ൽപരം തൊഴിലാളികളാണ് നിലവിൽ മലബാർ ഓട്ടുകമ്പനിയെ മാത്രം ആശ്രയിച്ചുകഴിയുന്നത്. തൊഴിലാളികളുടെ ജോലിയും ലേ ഓഫും നിഷേധിക്കാനുള്ള തന്ത്രമാണ് മലബാർ ടൈൽ കമ്പനി മാനേജ്മ​െൻറ് തുടർന്നുവരുന്നതെന്നും ട്രേഡ് യൂനിയൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി കമ്പനിയിലെത്തിയ തൊഴിലാളികൾക്ക് ജോലി നൽകുവാനോ ലേ - ഓഫ് ഒപ്പിടുവിക്കാനോ ഉത്തരവാദപ്പെട്ടവരാരും തന്നെ കമ്പനിയിൽ ഉണ്ടായിരുന്നില്ല. രണ്ടുമാസത്തെ േല -ഓഫ് ഇടവേളക്കുശേഷം കഴിഞ്ഞ ഒന്നാം തീയതി കമ്പനിയിലെത്തിയ തൊഴിലാളികൾക്കാണ് കമ്പനി മാനേജ്മ​െൻറ് പിരിഞ്ഞുപോവാനുള്ള നോട്ടീസ് നൽകിയത്. കമ്പനി അടച്ചുപൂട്ടുന്നതിന് മുമ്പുള്ള രണ്ട് മാസത്തെ ശമ്പളവും പലർക്കും ഇതുവരെ കൊടുത്തു തീർത്തിട്ടില്ല. മാത്രമല്ല, വിഷു ബോണസും പട്ടിണി തൊഴിലാളികൾക്ക് നൽകിയിട്ടില്ല. ചൊവ്വാഴ്ച കമ്പനി പാർട്ണർ പയ്യാനക്കൽ വൈ.എം.ആർ.സി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ഡോ. കെ.വി. രഞ്ജിത്തി​െൻറ വസതിക്കുമുന്നിലാണ് രാവിലെ 10ന് കൂട്ടധർണ നടത്തുന്നത്. തൊഴിലാളികളുടെ പ്രതിഷേധ പ്രകടനവും നടക്കും. ഇതുസംബന്ധിച്ചു നടന്ന സംയുക്ത ജനറൽ ബോഡി യോഗത്തിൽ പി. ഹംസ അധ്യക്ഷത വഹിച്ചു. പി. സുബ്രമണ്യൻ നായർ, എം. മുസ്തഫ, കെ. കൃഷ്ണൻ, എം. സതീഷ് കുമാർ, പി. സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.