ബേപ്പൂർ: ബേപ്പൂർ കോസ്റ്റൽ പൊലീസിെൻറ പട്രോളിങ് ബോട്ടുകൾ കെട്ടിയിടാൻ തക്കതായ സ്ഥലമില്ലാതെ ഉദ്യോഗസ്ഥർ കുഴങ്ങി. അഴിമുഖത്തോട് ചേർന്നുള്ള കോസ്റ്റൽ പൊലീസിെൻറ താൽക്കാലിക ബോട്ട് ജെട്ടി അപകടനിലയിലാണ്. ദ്രവിച്ച തൂണുകളും പൊട്ടിപ്പൊളിഞ്ഞ മരപ്പലകകളും അപകടഭീഷണിയിലാണ്. ഏതുനിമിഷവും തകർന്ന് വീഴുന്ന അവസ്ഥയിൽ. മഴ ആരംഭിച്ചതോടെ ചാലിയാറിൽ നിന്നുള്ള വർധിച്ച ഒഴുക്കും അഴിമുഖത്ത് നിന്നുള്ള ശക്തമായ തിരയടിയിലും ബോട്ട് ജെട്ടി പൂർണമായും തകരുമെന്ന നിലയിലായപ്പോഴാണ് സുരക്ഷിതസ്ഥലം തേടിയിറങ്ങിയത്. കപ്പൽപൊളി ശാലയായിരുന്ന 'സിൽക്കി'െൻറ നദിക്കരയിലാണ് തൽക്കാലം കോസ്റ്റൽ െപാലീസ് ഇൻറർസെപ്റ്റർ ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്നത്. ഇവിടെയും അത്ര സുരക്ഷിതമല്ല. മഴ ശക്തമാകുന്ന അവസരത്തിൽ മലവെള്ളം ഇറങ്ങി ഒഴുക്ക് അതിശക്തമാകുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താൽ വടം പൊട്ടി ബോട്ടുകൾ ഒഴുകിപ്പോകാനും സാധ്യത കൂടുതലാണ്. മുമ്പ് വർഷകാലത്ത് കൂട്ടേത്താടെ കെട്ടിയിട്ട വലിയ ഫിഷിങ് ബോട്ടുകൾ ഒന്നിച്ച് ഒഴുകിപ്പോയ അനുഭവമുണ്ട്. മറ്റ് മാർഗമില്ലാത്തതിനാലാണ് ബോട്ടുകൾ തൽക്കാലം സിൽക്ക് നദീമുഖത്തേക്ക് മാറ്റിയതെങ്കിലും ഇവിടെയും സുരക്ഷിതമല്ലെന്നുള്ള ആശങ്ക പൊലീസുകാർക്കുണ്ട്. മഴക്കാലമായതിനാൽ ഏത് സമയത്തും രക്ഷാപ്രവർത്തനങ്ങൾക്കായി പെട്ടെന്ന് കയറി ഓടിച്ച് പോകേണ്ട ബോട്ടുകൾ, ഇപ്പോൾ നങ്കൂരമിട്ട സ്ഥലത്ത് നിന്ന് പുറപ്പെടാൻ തന്നെ അൽപം പ്രയാസപ്പെടേണ്ടി വരും. കരയിൽ നിന്ന് ഒരു ചെറുതോണിയിൽ കയറി വേണം ബോട്ടിലേക്ക് എത്താൻ. മാത്രമല്ല, അത്യാവശ്യം ചെയ്യേണ്ട എൻജിൻ വർക്കുകൾ, ഇന്ധനം നിറക്കൽ, ബാറ്ററി ചാർജിങ് എല്ലാറ്റിനും ബുദ്ധിമുട്ടാണ്. ഇത് കോസ്റ്റൽ െപാലീസിെൻറ മഴക്കാലത്തെ അടിയന്തരരക്ഷാപ്രവർത്തനത്തിന് തടസ്സമാകും. കാലവർഷം ശക്തമാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരഘട്ടങ്ങളിലെ ഏക ആശ്രയമാണ് കോസ്റ്റൽ െപാലീസ്. കോസ്റ്റൽ െപാലീസ് ബോട്ടുകൾ സ്ഥിരമായി നങ്കൂരമിടുന്നതിന് ചാലിയത്ത് പുതുതായി പണിയുന്ന കോൺക്രീറ്റ് ജെട്ടിയുടെ പ്രവൃത്തി നീളുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കോസ്റ്റൽ െപാലീസ് സ്റ്റേഷന് മുന്നിലായി എട്ട് മാസം മുമ്പ് ആരംഭിച്ച ജെട്ടിയുടെ പ്ലാറ്റ്ഫോമിെൻറ പണികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കോൺക്രീറ്റ് പാലത്തിെൻറ പണിയാണ് ബാക്കിയുള്ളത്. കാലവർഷം തുടങ്ങിയതോടെ ഇനി ഈ പണി ആരംഭിക്കാൻ ബുദ്ധിമുട്ടാകും. മൺസൂണിന് മുമ്പുതന്നെ പുതിയ ജെട്ടി സജ്ജമാക്കുമെന്നായിരുന്നു കരുതിയത്. ഈ പ്രതിസന്ധികളൊക്കെ മുൻകൂട്ടി മനസ്സിലാക്കി താൽക്കാലിക ജെട്ടി നവീകരിക്കാതിരുന്നതാണ് ഇപ്പോൾ തിരിച്ചടിയായത്. മഴ തുടങ്ങിയപ്പോൾത്തന്നെ അഴിമുഖത്ത് ശക്തമായ തിരതള്ളലാണ്. photo: coast guard.jpg കോസ്റ്റൽ െപാലീസിെൻറ ബോട്ടുകൾ 'സിൽക്ക്' നദീതീരത്ത് കെട്ടിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.