കോൺഗ്രസിെൻറ തകർച്ചക്ക് വഴിവെച്ചത് അടിയന്തരാവസ്ഥ- എം.ജി.എസ് കോൺഗ്രസിെൻറ തകർച്ചക്ക് വഴിവെച്ചത് അടിയന്തരാവസ്ഥ -എം.ജി.എസ് കോഴിക്കോട്: അടിയന്തരാവസ്ഥ പ്രഖ്യാപനമാണ് കോൺഗ്രസിെൻറ തകർച്ചയിലേക്ക് വഴിവെച്ചതെന്ന് ഡോ. എം.ജി.എസ്. നാരായണൻ. അഡ്വ. പി.എസ്. ശ്രീധരൻപിള്ള രചിച്ച അടിയന്തരാവസ്ഥ: ഇരുട്ടിെൻറ നിലവിളികൾ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവെ പൗരാവകാശങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത ജനസംഘവും സംഘ്പരിവാറും എതിർക്കുകയും പൗരസ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി വാദിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ അനുകൂലിക്കുകയും ചെയ്തുവെന്നതാണ് അടിയന്തരാവസ്ഥ സംബന്ധിച്ച വൈരുധ്യം. ഇരുപതിന പരിപാടികളുടെ ഭാഗമായി അടിയന്തരാവസ്ഥയെ അനുകൂലിക്കുകയാണ് സി.പി.െഎ ചെയ്തത്. ഇ.എം.എസ് അടിയന്തരാവസ്ഥ സംബന്ധിച്ച് മൗനംപാലിച്ചു. സാക്ഷരത കുറഞ്ഞ മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥയെ പ്രതിരോധിച്ചപ്പോൾ സാക്ഷരതയിൽ മുന്നിൽനിൽക്കുന്ന കേരളം അനുകൂല നിലപാട് സ്വീകരിച്ചു. രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ വരാമെന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ സംബന്ധിച്ച് മൂന്ന് വാല്യങ്ങൾ അടങ്ങിയ ജ. ഷാ റിപ്പോർട്ട് സംരക്ഷിക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കുറ്റകരമായ അനാസ്ഥ കാട്ടിയതായി പുസ്തക രചയിതാവായ ശ്രീധരൻപിള്ള പറഞ്ഞു. അന്ന് ജയപ്രകാശ് നാരായണൻ (ജെ.പി) ഉയർത്തിയ ആശയങ്ങൾക്ക് പകരം എല്ലാം തനിക്കാക്കുന്ന ജെ.സി.ബി രാഷ്്ട്രീയമാണ് ശക്തിപ്രാപിച്ചത്. പ്രഫ. കെ.വി. തോമസ് പുസ്തകം ഏറ്റുവാങ്ങി. എം.പി. വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. കെ.പി. സുധീര സംസാരിച്ചു. നൗഷാദ് സ്വാഗതം പറഞ്ഞു. pk04 അഡ്വ. പി.എസ്. ശ്രീധരൻപിള്ള രചിച്ച 'അടിയന്തരാവസ്ഥ: ഇരുട്ടിെൻറ നിലവിളികൾ' എന്ന പുസ്തകം എം.ജി.എസ്. നാരായണൻ പ്രഫ. കെ.വി. തോമസിന് നൽകി പ്രകാശനം ചെയ്യുന്നു, എം.പി. വീരേന്ദ്രകുമാർ എം.പി, കെ.പി. സുധീര എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.