എയിംഫില്‍: വിദ്യാർഥി സമരം തുടരുന്നു

കോഴിക്കോട്: എയിംഫില്‍ അക്കാദമിക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം 12ാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നിരാഹാരമിരുന്ന ആദർശ്, ഷാദിൽ എന്നിവരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലാക്കി. സി.വി. ഹർഷാദ്, ടി.കെ. ഷാമിൽ എന്നിവരാണ് ഇപ്പോൾ നിരാഹാരമിരിക്കുന്നത്. പെൺകുട്ടികളുടെ സത്യഗ്രഹസമരവും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് ഒത്തുതീർപ്പിന് വിളിച്ചിരുന്നെങ്കിലും വിദ്യാർഥികളുെട കാര്യത്തിൽ ഉചിതമായ നടപടിയൊന്നുമുണ്ടായിരുന്നില്ല. സമരത്തിന് പിന്തുണയായി വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും തുടരുന്നുണ്ടെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. ജില്ല കലക്ടർ യു.വി. ജോസി​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനപ്രകാരം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ, അതൊന്നും സ്ഥാപന മേധാവികൾ ഇതുവരെ പാലിച്ചിട്ടില്ല. തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനൽകാതെ സമരത്തിൽനിന്ന് ഒരടി പിന്നോട്ടു പോകില്ലെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.