റെയില്‍വേ പാര്‍സല്‍ സര്‍വിസിനെതിരെ വ്യാപക പരാതി

കോഴിക്കോട്: റെയില്‍വേ പാര്‍സല്‍ സര്‍വിസ് വ്യാപക പരാതിക്കിടയാക്കുന്നു. പാർസലയക്കുന്ന വസ്തുക്കൾ നഷ്ടപ്പെടുന്നതും വൈകുന്നതും സ്ഥലം മാറിയിറക്കുന്നതും റെയിൽവേ പാർസൽ സംവിധാനത്തോടുള്ള ജനങ്ങളുെട വിശ്വാസ്യത കുറക്കുകയാണ്. റെയിൽവേ ഡിവിഷനല്‍ കമേഴ്സ്യല്‍ വിഭാഗത്തിനും ഹെൽപ്ലൈൻ നമ്പറുകളിലേക്കും ഒാരോ ദിവസവും നിരവധി പരാതികളാണെത്തുന്നത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ശ്രീഗോവിന്ദ് എന്ന വിദ്യാർഥി രാജസ്ഥാനിലെ കോട്ടയിൽനിന്ന് രണ്ട് മാസം മുമ്പ് എറണാകുളത്തേക്കയച്ച പുസ്തകങ്ങളും വസ്ത്രവുമടങ്ങിയ പാർസൽ ഇതുവരെ ലഭിച്ചിട്ടില്ല. പാർസൽ ഏപ്രിൽ 28ന് വഡോദരയിൽ എത്തിയിട്ടുണ്ടെന്നാണ് അവസാനം വിവരം ലഭിച്ചത്. എന്നാൽ, രണ്ട് മാസമായിട്ടും എറണാകുളത്ത് എത്തിയിട്ടില്ലെന്ന് ശ്രീഗോവിന്ദ് പറയുന്നു. െട്രയിനിൽ കയറ്റിവിടുന്ന ബൈക്കുകൾ സ്ഥലം മാറിയിറക്കുന്നതും പതിവാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് കോഴിക്കോേട്ടക്കും കണ്ണൂരിലേക്കും അയച്ച െബെക്കുകളിൽ പലതും മംഗലാപുരത്താണ് കൊണ്ടിറക്കിയത്. പരാതി നൽകിയതിനുശേഷമാണ് ബൈക്കുകൾ തിരിച്ചെത്തിക്കുന്നത്. ഇത്തരത്തിൽ നിരവധിപേർക്ക് മാസങ്ങളോളമായി പാർസൽ കിട്ടുന്നില്ലെന്നും സ്ഥലം മാറിയിറക്കുന്നതായും പരാതിയുണ്ട്. പാർസൽ എവിടെയെത്തിയെന്നറിയുന്നതിന് ഏർപ്പെടുത്തിയ പാർസൽ ട്രാക്കിങ് സംവിധാനം ദക്ഷിണ െറയിൽവേയിൽ ഇനിയും നടപ്പാക്കിയിട്ടില്ല. അതുെകാണ്ടുതന്നെ, പാർസൽ എവിടെയുണ്ടെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. പാർസൽ സർവിസിലെ ക്രമക്കേടുകള്‍ തടയാന്‍ കഴിഞ്ഞ വർഷം മുതൽ ദക്ഷിണ റെയില്‍വേ ശക്തമായ നടപടികള്‍ തുടങ്ങിയിരുന്നു. സാധനങ്ങള്‍ ബുക്ക് ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ, ഇതൊന്നും വേണ്ടത്ര ഫലം കണ്ടിട്ടില്ല. പാർസൽ സർവിസിെനകുറിച്ച് നിരവധി പരാതികൾ വരുന്നുണ്ടെന്നും ഇതു പരിഹരിക്കുന്നതിന് റെയിൽവേ പുതിയ സംവിധാനമൊരുക്കാനുള്ള ഒരുക്കത്തിലാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.