ഗുരുസ്​മരണയിൽ പൂർവ വിദ്യാർഥിയുടെ ഒൗഷധോദ്യാനം

ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചേമഞ്ചേരി യു.പി സ്കൂളിന് പൂർവ വിദ്യാർഥിയുടെ ഉപഹാരമായി ഒൗഷധോദ്യാനം. സ്കൂളിലെ മരണപ്പെട്ട അധ്യാപകരുടെയും ചേമഞ്ചേരിയിലെ സ്വാതന്ത്ര്യസമര സേനാനികളുടെയും പേരിൽ 25 ഒൗഷധ തൈകൾ സംരക്ഷണ വലയത്തിനുള്ളിൽ വളർത്തുന്ന 'ഹരിത വിദ്യാലയം' പദ്ധതി പരിസ്ഥിതി പ്രവർത്തകൻ ഹംസ മടിക്കേരി ചെടി നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ വിദ്യാർഥിയും എൽ.െഎ.സി ഏജൻറുമായ സത്യനാഥൻ മാടഞ്ചേരിയാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത്. പരിപാടിയിൽ കൊയിലാണ്ടി എ.ഇ.ഒ ജവഹർ മനോഹർ, ഉണ്ണി തിയ്യക്കണ്ടി, പി.പി. ശ്രീജ, സുഹറ മെഹബൂബ്, എൻ. ഉണ്ണി, എൽ.െഎ.സി അസിസ്റ്റൻറ് മാനേജർ സമിത്ത്, എം. അഹമ്മദ് കോയ ഹാജി, യു.കെ. രാഘവൻ മാസ്റ്റർ, ഷരീഫ് മാസ്റ്റർ, പ്രധാനാധ്യാപിക കെ.എം. ആശ എന്നിവർ സംസാരിച്ചു. photo cheman1 ചേമഞ്ചേരി യു.പി സ്കൂളിൽ 'ഹരിത വിദ്യാലയം' പദ്ധതി പരിസ്ഥിതി പ്രവർത്തകൻ ഹംസ മടിക്കേരി ചെടി നട്ട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.