ബാങ്കിലെ കവർച്ചശ്രമം പൊലീസി​െൻറ മൂക്കിനുതാഴെ

കോഴിക്കോട്: എസ്.ബി.െഎ മാനാഞ്ചിറ ശാഖയുടെ കാഷ് ഡെപ്പോസിറ്റ് മെഷീൻ കുത്തിപ്പൊളിച്ചുള്ള കവർച്ചശ്രമം നടന്നത് പൊലീസി​െൻറ മൂക്കിനുതെഴ. സിറ്റി പൊലീസ് മേധാവിയുടെയും മറ്റു പ്രധാന ഒാഫിസുകളുടെയും ഏകദേശം 200 മീറ്റർ ചുറ്റളവിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. പട്രോളിങ് വാഹനങ്ങളും മറ്റുമായി നഗരത്തി​െൻറ ഇൗ ഹൃദയഭാഗത്ത് മിക്കദിവസവും രാത്രിമുഴുവൻ പൊലീസ് സാന്നിധ്യമുണ്ടാവാറുണ്ട്. എന്നിട്ടും കവർച്ചശ്രമം നടന്നത് പൊലീസിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ഗോവിന്ദപുരം പാർഥസാരഥിക്ഷേത്രത്തിൽ നിന്ന് അഞ്ചുപവനിലേറെവരുന്ന തിരുവാഭരണവും മായനാട് ഒഴുക്കര ഭാഗത്തെ രണ്ട് വീടുകളിൽ നിന്നായി 16 പവ​െൻറ സ്വർണാഭരണവും രാമനാട്ടുകരയിൽ നിന്ന് നഗരത്തിലേക്ക് ഹാൾമാർക്ക് ചെയ്യാൻ കൊണ്ടുവരവെ ബസിൽ നിന്ന് അരക്കോടി രൂപയുടെ സ്വർണവും കവർന്നത് അടുത്ത കാലത്താണ്. കവർച്ച തുടർക്കഥയായതോടെ നഗരത്തിൽ പൊലീസ് രാത്രികാല പേട്രാളിങ്ങും മറ്റും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് ആസ്ഥാനത്തിനടുത്തുതന്നെ കവർച്ചശ്രമം ഉണ്ടായത്. ആസൂത്രിത കവർച്ചശ്രമമാണെന്നാണ് പൊലീസും ബാങ്ക് അധികൃതരും പറയുന്നത്. ബാങ്കി​െൻറ കാഷ് ഡെപ്പോസിറ്റ് മെഷീന് മുന്നിൽ അധിക ദിവസവും രാത്രി 12വരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യൂ ഉണ്ടാകാറുണ്ട്. ഇൗ സമയെമല്ലാം സെക്യൂരിറ്റിയും ഇവിടെ ഉണ്ടാകും. മാത്രമല്ല, പൊലീസ് പട്രോളിങ് വാഹനങ്ങളും മിക്കപ്പോഴും ബാങ്കി​െൻറ മുന്നിൽ നിർത്തിയിടാറുമുണ്ട്. ഇതെല്ലാം ദിവസങ്ങളോളം നിരീക്ഷിച്ച് മനസ്സിലാക്കിയ ആരോ ആണ് കവർച്ചക്കുപിന്നിലെന്നാണ് നിഗമനം. ബാങ്കിന് പുറത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഉണ്ടാവാറുള്ളൂവെന്നും മുന്നിലെ ഒരു എ.ടി.എമ്മിനും കവർച്ച ശ്രമം നടന്ന രണ്ട് കാഷ് ഡെപ്പോസിറ്റ് മെഷീനുകൾക്കും കെട്ടിടത്തിനുപിന്നിലെ അഞ്ച് എ.ടി.എമ്മുകൾക്കും ഇദ്ദേഹം മാത്രേമ കാവലുള്ളൂ എന്നും മോഷ്ടാവ് മനസ്സിലാക്കിയിരുന്നു. മാത്രമല്ല, കാമറയിൽ മുഖം പതിയാതിരിക്കാനും വിരലടയാളം പൊലീസിന് ലഭിക്കാതിരിക്കാനും മോഷ്ടാവ് പ്രത്യേകം ശ്രദ്ധിച്ചു. മുഖം പൂർണമായും മറച്ച ഇയാൾ കൈയുറയും ധരിച്ചു. മാത്രമല്ല, ഇയാളുടെ വേഷവും െപാലീസിനെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ജീൻസും പാൻറും ധരിച്ച ഇയാൾ ജീൻസിനുമുകളിൽ ചുവന്ന മുണ്ടും തലമറയ്ക്കാൻ ചുവന്ന വരകളാടുകൂടിയ തോർത്ത് മുണ്ടും ധരിച്ചു. കവർച്ച നടത്തി തിരിച്ചുപോകുേമ്പാൾ മുണ്ടും തോർത്തും ഒഴിവാക്കിയാൽ സാധാരണആളെന്ന് കരുതുമെന്നതാണ് ഇങ്ങനെയുള്ള വേഷം ധരിച്ചതിന് മോഷ്ടാവിനെ പ്രേരിപ്പിച്ചെതന്നും പൊലീസ് സംശയിക്കുന്നു. പട്രോളിങ് നടത്തുന്ന െപാലീസ് അർധരാത്രി ബൈക്കിലും മറ്റും സഞ്ചരിക്കുന്നവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാറുണ്ട്. ഇങ്ങനെ പൊലീസ് കൈകാണിച്ചാലും സംശയിക്കാതിരിക്കാനായിരുന്നു ഇങ്ങനെയൊരു വേഷ പ്രച്ഛന്നത. പണം നിക്ഷേപിക്കുന്നതിനുപുറമെ പിൻവലിക്കുന്നതിനും സൗകര്യമുള്ളതാണ് കവർച്ചശ്രമം നടന്ന മെഷീനുകളെന്നും പരമാവധി 40 മുതൽ 50 ലക്ഷം രൂപവരെ എപ്പോഴും ഇതിലുണ്ടാകുമെന്നും പണം നഷ്ടമായിട്ടില്ലെന്ന് ഉറപ്പാക്കിയെന്നും ബാങ്കി​െൻറ ബ്രാഞ്ച് ചീഫ് മാനേജർ എ. പ്രസന്നകുമാർ പറഞ്ഞു. photo AB 1 to 6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.