ക്ഷണിക്കപ്പെട്ട അനുമോദന പരിപാടിയിൽനിന്ന് അധ്യാപകനെ വിലക്കിയ നടപടി വിവാദമാകുന്നു

ക്ഷണിക്കപ്പെട്ട അനുമോദന പരിപാടിയിൽനിന്ന് അധ്യാപകനെ വിലക്കിയ നടപടി വിവാദമാകുന്നു മേപ്പയൂർ: ഇ. രാമൻ സ്മാരക വായനശാലയുടെ അനുമോദന പരിപാടിയിൽനിന്നും, ജില്ലയിലെ മികച്ച എൻ.എസ്.എസ് കോ-ഓഡിനേറ്റർക്കുള്ള പുരസ്കാരം ലഭിച്ച അധ്യാപകൻ എ. സുബാഷ് കുമാറിനെ വിലക്കിയ നടപടി വിവാദമാകുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, മേപ്പയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന വേദിയിലാണ് വിലക്കിയത്. മേപ്പയൂർ ഇ.ആർ. വായനശാല അധ്യാപക​െൻറയും, മകൻ അനൻ സൗരയുടെയും പേരു വെച്ച് പോസ്റ്ററും നോട്ടീസും പ്രചരിപ്പിച്ചതിനു ശേഷം ജൂൺ ഏഴിന് പരിപാടി നടക്കുന്നതി​െൻറ അന്ന് രാവിലെ ഫോണിൽ വിളിച്ച് അനുമോദന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് വായനശാല ഭാരവാഹി അറിയിക്കുകയായിരുന്നുവെത്ര. വിലക്കിനുള്ള കാരണവും അറിയിച്ചിട്ടില്ല. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയതിന് അനുമോദനം ഏറ്റുവാങ്ങാനിരുന്ന മകൻ അനൻ സൗര ഇതേ തുടർന്ന് പരിപാടി ബഹിഷ്കരിച്ചു. സാംസ്കാരിക പ്രവർത്തകരും സാമൂഹിക പ്രവർത്തകരും വായനശാലയുടെ നടപടിയെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്. തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തിയും അപമാനിച്ചും സാമൂഹിക വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും തനിക്കേറ്റ അവഹേളനത്തെ വ്യക്തിപരമായി കാണുന്നില്ലെന്നും സുബാഷ് കുമാർ പറഞ്ഞു. വിലക്ക് ഏർപ്പെടുത്തിയതി​െൻറ കാരണം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് വായനശാല ഭാരവാഹി ആർ.വി. അബ്ദുറഹിമാൻ പറഞ്ഞു. ലോക സമുദ്രദിനാചരണം നന്തിബസാർ: വീരവഞ്ചേരി എൽ.പി സ്കൂളിൽ ലോക സമുദ്രദിനം ആഘോഷിച്ചു. വിദ്യാർഥികളും അധ്യാപകരും ശേഖരിച്ചുകൊണ്ടുവന്ന കക്ക, ശംഖ്, പവിഴപ്പുറ്റുകൾ, സമുദ്രാന്തർഭാഗത്തുനിന്നു ലഭിച്ച കല്ലുകൾ, ചിപ്പികൾ തുടങ്ങിയവയും ഇവ ഉപയോഗിച്ചുണ്ടാക്കിയ ശിൽപങ്ങളും പ്രദർശിപ്പിച്ചു. പ്രധാനാധ്യാപിക ഗീത കെ. കുതിരോടി പ്രദർശനം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.