മൃതദേഹാവശിഷ്​ടങ്ങൾ കൂട്ടിയിട്ട സംഭവം: ശ്മശാനത്തിെൻറ ചുറ്റുമതിൽ ഉടൻ കെട്ടാൻ ഡി.എം.ഇയുടെ ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അനാട്ടമി വിഭാഗത്തിലെ പഠനാവശ്യത്തിനുശേഷം മൃതദേഹങ്ങൾ സംസ്കരിക്കുന്ന ശ്മശാനത്തി​െൻറ ചുറ്റുമതിൽ ഉടൻ കെട്ടിസംരക്ഷിക്കാനും മൃതദേഹങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ) നിർദേശം. പഠനത്തിനുശേഷം സംസ്കരിക്കാതെ ശ്മശാനത്തിൽ അലക്ഷ്യമായി കൂട്ടിയിട്ട സംഭവത്തിൽ നാലംഗ സമിതി ഡി.എം.ഇക്ക് സമർപ്പിച്ച റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലി​െൻറ ചുമതലയുള്ള വൈസ്പ്രിൻസിപ്പലിന് നിർദേശം നൽകിയത്. ശനിയാഴ്ചയാണ് പഠനശേഷം ബാക്കിവന്ന ശരീരാവശിഷ്ടങ്ങൾ വലിയ കുഴിയിൽ നിക്ഷേപിച്ചത്. സാധാരണഗതിയിൽ കുഴിച്ചുമൂടേണ്ട മൃതദേഹാവശിഷ്ടങ്ങൾ നായയും കാക്കയും കൊത്തിപ്പറിച്ച നിലയിലാണ് കണ്ടെത്തിയത്. ചുറ്റുമതിൽ പൊളിഞ്ഞതിെനത്തുടർന്ന് നായ്ക്കൾ അകത്തുകയറുകയായിരുന്നു. ചൊവ്വാഴ്ച തൊട്ടടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയും നിർദേശം നൽകി. ശ്മശാനത്തി​െൻറ മതിലിനോടുചേർന്നുള്ള മരമാണ് മതിൽ പുനർനിർമിക്കുന്നതിന് തടസ്സമായത്. മരം മുറിക്കാൻ അപേക്ഷ നൽകിയെങ്കിലും വർഷങ്ങളായി ഇതു നടന്നില്ല. സംഭവത്തെത്തുടർന്ന് ചുറ്റുമതിൽ ഉടൻ നിർമിക്കാൻ ജില്ല കലക്ടറും നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.