ഡ്രൈ ഫ്രൂട്​സിന് ആവശ്യക്കാർ ഏറെ

കോഴിക്കോട്: റമദാനിൽ ഡ്രൈ ഫ്രൂട്സിന് വൻ ഡിമാൻഡ്. മുെമ്പാക്കെ ആഡംബര വിഭവമായിരുന്ന ഡ്രൈ ഫ്രൂട്ടുകൾ ഇപ്പോൾ സർവസാധാരണമായിരിക്കുന്നു. അക്രൂട്ട്, അത്തിപ്പഴം, നെല്ലിക്ക എന്നിവക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. കിവി, ബ്ലാക്െബറി, ബ്ലൂെബറി, സ്ട്രോബറി, ചെറി, ബദാം, പിസ്ത തുടങ്ങിയ ഇനങ്ങളുടെ വിൽപനയും റമദാനിൽ വർധിച്ചു. അക്രൂട്ടിന് കിലോഗ്രാമിന് 450 രൂപ മുതലാണ് മൊത്തവില. ഗുണനിലവാരമനുസരിച്ച് വില ആയിരത്തിനു മുകളിലെത്തും. അത്തിപ്പഴം പ്രധാനമായും തുർക്കിയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അക്രൂട്ട് കശ്മീരിൽനിന്നാണ് കൂടുതലും വിപണിയിൽ എത്തുന്നത്. ചിലയിടങ്ങളിൽ വിരുന്നുപോക്കിന് ഡ്രൈഫ്രൂട്ട് ഒഴിവാക്കാൻ കഴിയാത്ത വിഭവമായി മാറിയിട്ടുണ്ട്. പുതിയാപ്ല വീട്ടിലേക്കും പുതുപ്പെണ്ണി​െൻറ വീട്ടിലേക്കുമുള്ള നോമ്പുതുറക്ക് പോകുേമ്പാൾ ഡ്രൈഫ്രൂട്സ് സമ്മാനമായി നൽകുന്നത് പതിവായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.