കക്കട്ടിൽ: പാതിരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം വായനശാല ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ . വൃക്ഷത്തൈ വിതരണം, നടൽ എന്നിവ നടന്നു. കെ.പി. കണ്ണൻ ഉദ്ഘാടനം ചെയ്തു. വി.കെ. കരുണൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ യു.വി. ശ്യാമള മരം നട്ടു. കെ. അനൂപ്, ടി.വി. ലതീഷ്, കെ.പി. ചന്ദ്രി, കെ. വത്സല, പി.ടി.കെ. രാധ, ടി.പി. സുഖില എന്നിവർ സംസാരിച്ചു. ബോർഡുകൾ പൊലീസ് നീക്കി വേളം: ശാന്തിനഗറിൽ സാമൂഹിക േദ്രാഹികൾ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ തകർക്കുന്നത് പതിവാക്കിയതോടെ പൊലീസ് അവശേഷിച്ച ബോർഡുകൾ നീക്കി. ആദ്യം വെൽഫെയർ പാർട്ടി സ്ഥാപിച്ച ബോർഡുകളും കൊടിമരങ്ങളും മറ്റുമാണ് അജ്ഞാതർ തകർത്തത്. തുടർന്ന് യു.ഡി.എഫിെൻറയും മുസ്ലിം ലീഗിെൻറയും ബോർഡുകൾ തകർത്ത സംഭവവും ഉണ്ടായി. ഇരുകൂട്ടരുടെയും അവശേഷിച്ച ബോർഡുകൾ ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി പൊലീസെത്തി കസ്റ്റഡിയിലെടുത്തു. എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ബോർഡുകളുടെ െഫ്രയിമുകൾ തകർത്ത് ഫ്ലക്സുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. .......................... KZ8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.