കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി നിരവധി വിദ്യാർഥികളെ വഞ്ചിച്ച കോഴിക്കോട് എയിംഫിൽ ഏവിയേഷൻ സ്ഥാപന മേധാവികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി. സ്വകാര്യ വിദ്യാഭ്യാസ കുത്തകകളുടെ കെണിയിൽ പെട്ട് ജീവിതം തകരുന്ന വിദ്യാർഥികളുടെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. വ്യാജ കോഴ്സുകളെക്കുറിച്ച് മോഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഫീസിനത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുകയാണിവർ. സർക്കാറിെൻറ വിദ്യാഭ്യാസ നയങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. ട്രെയിനർമാരുടെ ഇൻറർവ്യൂ കോഴിക്കോട്: ജില്ലയിലെ സർവ ശിക്ഷാ അഭിയാെൻറ േബ്ലാക്ക് റിസോഴ്സ് സെൻററുകളിൽ നിലവിൽ ഒഴിവുള്ള ട്രെയിനർ തസ്തികയിലേക്ക് ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമനത്തിനുവേണ്ടി വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.ssakerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.