പരിസ്ഥിതി ദിനാചരണം

പൂനൂര്‍: മങ്ങാട് എ.യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം വാർഡ് അംഗം തൊളോത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രതിജ്ഞ, ക്വിസ്, വൃക്ഷത്തൈ വിതരണം എന്നിവ നടന്നു. പ്രധാനാധ്യാപിക കെ.കെ. ആമിന, എൻ.എ. ഷക്കീല, ടി.എം. നഫീസ, കെ. ഉമ്മർ, കെ. ഹൗസീന, സിയ മറിയം, കെ.എൻ. ജമീല എന്നിവർ സംസാരിച്ചു. മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു. 16ാം വാർഡിൽ പഞ്ചായത്തംഗം പി.എം. ശോഭ ഉദ്ഘാടനം ചെയ്തു. കൊഴുക്കല്ലൂരിൽ നടന്ന പരിപാടികൾ പഞ്ചായത്തംഗം ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ഗവ. ഹോമിയോ ആശുപത്രി പരിസരത്ത് സ്വാതന്ത്ര്യസമര സേനാനി എം.കെ. കുഞ്ഞിരാമ​െൻറ ഓർമക്കായി മരം നട്ടു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ യൂസുഫ് കോറോത്ത് ഉദ്ഘാടനം ചെയ്തു. kp11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.