പേരാമ്പ്ര: ഊളേരിയിൽ വിദേശമദ്യഷാപ്പ് തുടങ്ങാനുള്ള എക്സൈസ് വകുപ്പിെൻറ തീരുമാനം അറിയില്ലെന്ന് പറഞ്ഞ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. സ്ത്രീകൾ ഉൾപ്പെടെ ബഹുജനങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന രാപ്പകൽ സമരം പത്രമാധ്യമങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടും ഊളേരിയുടെ സമീപ പ്രദേശത്തുള്ള മന്ത്രി അറിയില്ലെന്നുപറയുന്നത് ലജ്ജാകരമാണ്. പ്രസിഡൻറ് എം. ഋഷികേശൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി: ചെറുവണ്ണൂരിൽ13 കിണറുകൾ നിർമിച്ചു പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവണ്ണൂർ പഞ്ചായത്തിൽ പതിമൂന്ന് കിണറുകൾ നിർമിച്ചു. നാല് വിദഗ്ധ തൊഴിലാളികളും നാല് തൊഴിലുറപ്പ് അംഗങ്ങളും ഏകദേശം രണ്ടാഴ്ച കൊണ്ടാണ് ഓരോ കിണറിെൻറയും പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്തിൽ എല്ലാ വാർഡുകളിലുമായി 200 കിണറുകൾ നിർമിക്കുകയാണ് ലക്ഷ്യം. മൂന്നാം വാർഡിൽ തടത്തിൽ മീത്തൽ വീട്ടിൽ നിർമിച്ച കിണറിെൻറ ഉദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ............................. KP10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.