മുൻ എം.എൽ.എമാർക്ക് അർഹമായ പരിഗണന വേണം

'മുൻ എം.എൽ.എമാർക്ക് അർഹമായ പരിഗണന നൽകണം' കോഴിക്കോട്: സംസ്ഥാനത്തി​െൻറ വികസനോന്മുഖ പദ്ധതികളിലും ക്ഷേമപ്രവർത്തനങ്ങളിലും മുൻ എം.എൽ.എമാർക്ക് അർഹമായ പരിഗണന നൽകണമെന്ന് കേരള ഫോർമർ എം.എൽ.എ ഫോറം മലബാർ മേഖല സംഗമം ആവശ്യപ്പെട്ടു. സാമ്പത്തിക അവശത അനുഭവിക്കുന്ന മുൻ എം.എൽ.എമാർക്കും ജീവിതപങ്കാളികൾക്കും സഹായനിധി രൂപവത്കരിക്കും. ദക്ഷിണ മേഖല കൺെവൻഷൻ എട്ടിന് തിരുവനന്തപുരത്തും മധ്യമേഖല കൺെവൻഷൻ ഒമ്പതിന് എറണാകുളത്തും ചേരും. സംഗമം മുൻ സ്പീക്കറും ഫോറം ചെയർമാനുമായ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാനും മുൻമന്ത്രിയുമായ കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും സെക്രട്ടറി പി.എം.എ. സലാം നന്ദിയും പറഞ്ഞു. കെ.പി.എ. മജീദ്, രാമചന്ദ്രൻ മാസ്റ്റർ, സിറിയക് ജോൺ, കെ.പി. മോഹനൻ, സി. മോയിൻകുട്ടി, അഡ്വ. കെ.എൻ.എ. ഖാദർ, ടി.പി.എം. സാഹിർ, എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, യു.സി. രാമൻ, വി.എം. ഉമ്മർ മാസ്റ്റർ, പി. വിശ്വൻ, കെ. കുഞ്ഞിരാമൻ, എ.കെ. പത്മനാഭൻ, എൻ.ഡി. അപ്പച്ചൻ, പി. മോഹനൻ എന്നിവർ പെങ്കടുത്തു. photo: mla forum.jpg കേരള ഫോർമർ എം.എൽ.എ ഫോറം മലബാർ മേഖല സംഗമം മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.