കോഴിക്കോട്: മെഡിക്കൽ കോളജിലെ ജനകീയനായ പ്രിൻസിപ്പൽ ഡോ. വി.പി ശശിധരൻ കാമ്പസിൽ ഒരു നെല്ലിമരം കൂടി നട്ടുപിടിപ്പിച്ച് പടിയിറങ്ങി. വികസനവുമായി ബന്ധപ്പെട്ട തെൻറ സ്വപ്നങ്ങളേറെയും സഫലമാക്കിയെന്ന ചാരിതാർഥ്യത്തോടെ ഇനി അദ്ദേഹത്തിന് ഇഷ്ടംപോലെ പാട്ടുപാടാം, ഔദ്യോഗിക ജീവിതത്തിെൻറ തിരക്കുകളൊന്നുമുണ്ടാവില്ല അലട്ടാൻ. വിശ്രമജീവിതത്തിൽ സംഗീതത്തിനുതന്നെയായിരിക്കും പ്രാധാന്യമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ജൂണിൽ കോഴിക്കോട് െമഡിക്കൽ കോളജിൽ പ്രിൻസിപ്പലായി ചുമതലയേറ്റെടുത്ത് ഒരുവർഷത്തിനിടക്ക് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചും ചുക്കാൻപിടിച്ചുമാണ് ഡോ. വി.പി. ശശിധരൻ സ്ഥാനമൊഴിഞ്ഞത്. രോഗികളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു ഡോ. വി.പി. ശശിധരൻ ഓരോ തവണയും നടപ്പാക്കിയത്. വാർഡുകളിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, കട്ടിലുകളുടെ എണ്ണം വർധിപ്പിക്കൽ, മലിനജല ശുദ്ധീകരണ പ്ലാൻറ് പ്രവർത്തനമാരംഭിക്കൽ, രോഗികളുടെ വേദനകൾക്ക് സാന്ത്വനം പകർന്നുകൊണ്ട് സംഗീതതെറപ്പി എന്നിങ്ങനെ നിരവധി കാര്യങ്ങൾ നടപ്പാക്കി. പടിയിറങ്ങുംമുമ്പ് മെഡിക്കൽ കോളജിെൻറ വജ്രജൂബിലി ആഘോഷങ്ങൾ വർണാഭമാക്കി നടത്താനും അദ്ദേഹത്തിന് സാധിച്ചു. 60ാം വാർഷികത്തിെൻറ ഭാഗമായി ചൊവ്വാഴ്ച നടത്തിയ ഹരിതവത്കരണവും അദ്ദേഹത്തിെൻറ ആശയമായിരുന്നു. അക്കാദമികവും ഔദ്യോഗികവുമായ ജീവിതത്തിനിടക്ക് ഒരുവർഷം മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഇദ്ദേഹം മാറിനിന്നത്. 2005ൽ മഞ്ചേരി മെഡി. കോളജിൽ പ്രിൻസിപ്പലായിരുന്നപ്പോഴാണിത്. എം.ബി.ബി.എസ്, എം.ഡി എന്നിവ പൂർത്തിയാക്കി ട്യൂട്ടറായും അസി.പ്രഫസറായും അസോ.പ്രഫസറായും പ്രഫസറായും ഡെപ്യൂട്ടി സൂപ്രണ്ടായും ഒടുവിൽ പ്രിൻസിപ്പലായും ഇവിടെ സേവനമനുഷ്ഠിച്ചു. ഭിഷഗ്വരെൻറ വേഷം കൈകാര്യം ചെയ്യുന്നതിനൊപ്പം നല്ലൊരു പാട്ടുകാരൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. സ്വദേശമായ വള്ളിക്കുന്നിൽ നാട്ടുകാരോടൊപ്പം ചേർന്ന് പ്രവാസി പാരഡൈസ് എന്ന കൂട്ടായ്മയും മെഡിക്കൽ കോളജിൽ ആവാസ് എന്ന കൂട്ടായ്മയും നടത്തുന്നു. രക്തദാനത്തിെൻറ മഹത്വം പ്രചരിപ്പിക്കുന്ന ഡോക്ടർ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്തതിനുള്ള സംസ്ഥാന സർക്കാർ അവാർഡിനർഹനായി. മരണശേഷം തെൻറ ശരീരം മെഡിക്കൽ കോളജിനു സമർപ്പിച്ചാണ് ഈ ജനകീയൻ പടിയിറങ്ങുന്നത്. photo mch principle ഡോ.വി.പി ശശിധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.