കോഴിക്കോട്: ബാങ്ക് റോഡിൽ ജില്ല മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ പെേട്രാളും ഡീസലും കലർന്ന വെള്ളം കണ്ടെത്തിയ സംഭവത്തിൽ അവ്യക്തത തുടരുന്നു. ആശുപത്രിക്കടുത്തുള്ള യു.കെ.എസ് റോഡ് മിസ്ബാ കോംപ്ലക്‌സിലെ കിണറ്റില്‍ പെട്രോളും ഡീസലും കലർന്നതായി ചൊവ്വാഴ്ച കെട്ടിടത്തിലെ കച്ചവടക്കാരും മറ്റും കണ്ടെത്തിയിരുന്നു. റോഡിന് ഇരുവശവുമുള്ള െപട്രോൾ പമ്പുകളിൽനിന്നാവും വെള്ളത്തിൽ മാലിന്യം കലർന്നതെന്നായിരുന്നു അനുമാനമെങ്കിലും പമ്പിൽ ചോർച്ച കെണ്ടത്താനായില്ലെന്ന് കാണിച്ച് ജില്ല കലക്ടർക്ക് ഒരു പമ്പിൽനിന്ന് റിപ്പോർട്ട് ലഭിച്ചു. ഇന്ധന വിതരണക്കമ്പനിയാണ് റിപ്പോർട്ട് നൽകിയത്. തൊട്ടടുത്ത രണ്ട് കിണറുകളിൽ പ്രശ്നമില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാമത്തെ പമ്പിലുള്ള പരിശോധന തുടരുകയാണ്. എവിടെയും ചോർച്ച കണ്ടെത്തിയില്ലെന്നാണ് ഇൗ പമ്പിലെയും പരിശോധനയുടെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകുേന്നരത്തിനകം അവസാന റിപ്പോർട്ട് നൽകാമെന്ന് ഇവർ കലക്ടറെ അറിയിച്ചിട്ടുണ്ട്. ഇൗ റിപ്പോർട്ട് കൂടി വന്നശേഷമേ നടപടിയെടുക്കാനാവൂ. ഇരുവരുമായി കാര്യങ്ങൾ ചർച്ച ചെയ്ത ശേഷമേ കലക്ടർക്ക് അന്തിമ തീരുമാനമെടുക്കാനാവൂ. രണ്ടാഴ്ചയായി വെള്ളത്തിന് നിറവ്യത്യാസം കണ്ടിരുന്നു. 50ഒാളം കടക്കാരും ഒാഫിസുകളുമുള്ള കെട്ടിടത്തിൽ കിണർ പൂർണമായി സ്ലാബിട്ട് മൂടിയ നിലയിലാണ്. മഴ കനക്കുംമുമ്പ് കിണർ വൃത്തിയാക്കാൻ വെള്ളം കോരിയപ്പോഴാണ് പെട്രോളും ഡീസലും കലർന്നതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.