കോഴിക്കോട്: കോഴിക്കോട് മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി 66ാം വർഷത്തിലേക്ക്. കഴിഞ്ഞ വർഷത്തെ വരവുചെലവ് കണക്ക് 65ാം വാർഷിക ജനറൽ ബോഡി അംഗീകരിച്ചു. പ്രസിഡൻറ് ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്തീൻകോയ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ഡോ. എം.കെ. മുനീർ എം.എൽ.എ (പ്രസി), അഡ്വ. എസ്.വി. ഉസ്മാൻ കോയ, പാളയം പി. മമ്മദ്കോയ, അഡ്വ. പി.എം. ഹനീഫ്, കൊയപ്പതൊടി മുഹമ്മദലി (വൈ. പ്രസി), ടി. മൊയ്തീൻകോയ (ജന. സെക്ര), കെ. മൊയ്തീൻകോയ, കെ. കോയ കോട്ടുമ്മൽ, പി.ടി. മമ്മു ഹാജി, പി.വി. ഇസ്ഹാഖ് ( െസക്ര), ടി.പി.എം. സാഹിർ (ട്രഷ). വികസന സെമിനാർ കോഴിക്കോട്: ഗവ. യു.പി സ്കൂൾ തളി വികസന സെമിനാർ വാർഡ് കൗൺസിലർ അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രിയ ആനന്ദ് അധ്യക്ഷത വഹിച്ചു. ബി.പി.ഒ സബിത ശേഖർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് വിശദീകരിച്ചു. തളി ഗവ. യു.പി സ്കൂളിെൻറ സമഗ്ര വിദ്യാഭ്യാസ ആസൂത്രണ രേഖ സെമിനാറിൽ അംഗീകരിച്ചു. പൂർവ വിദ്യാർഥി പ്രതിനിധി ചന്ദ്രശേഖരൻ, എസ്.എസ്.എ കോഒാഡിനേറ്റർ സുബൈദ, സുവർണ, കെ. മനോജ്, ഉത്തര രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ഇന്ദിര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.