സി.ഐ.ടി.യു സ്​ഥാപക ദിനം

ഫറോക്ക്: സി.ഐ.ടി.യു സ്ഥാപകദിനാചരണത്തി​െൻറ ഭാഗമായി തൊഴിലാളി റാലി നടത്തി. സി.ഐ.ടി.യു ഫറോക്ക് ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ചെറുവണ്ണൂരിൽനിന്നാരംഭിച്ച റാലി ഫറോക്കിൽ സമാപിച്ചു. തുടർന്നുനടന്ന യോഗത്തിൽ ഏരിയ പ്രസിഡൻറ് പി. സുബ്രഹ്മണ്യൻ നായർ, സെക്രട്ടറി കെ.വി. ശിവദാസൻ എന്നിവർ സംസാരിച്ചു. തൊഴിലാളി റാലിക്ക് എം. ഗിരീഷ്, സി.ഐ.ടി.യു ഏരിയ ഭാരവാഹികളായ എം. ഗോപാലകൃഷ്ണൻ, പി. ജയപ്രകാശ്, എൻ. അനിൽകുമാർ, ഐ.പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വിരമിച്ചു ഫറോക്ക്: ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജ് അസോസിയേറ്റ് പ്രഫസറും അറബി കവിയുമായ എം. ഷാജഹാൻ ഫാറൂഖി 30 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ചു. റൗദത്തുൽ ഉലൂമിൽ ബിരുദപഠനം പൂർത്തിയാക്കിയ ഇദ്ദേഹം അലീഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിലും ഖത്തർ യൂനിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഷാജഹാൻ ഫാറൂഖി കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. റൗദത്തുൽ ഉലൂം അറബിക് കോളജ് മാനേജ്മ​െൻറും സ്റ്റാഫും വിദ്യാർഥികളും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് യോഗം കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. കോളജ് പ്രസിഡൻറ് പി.കെ. അഹമ്മദ് ഉപഹാരം സമർപ്പിച്ചു. ഷാജഹാൻ ഫാറൂഖി രചിച്ച കവിതാസമാഹാരം എ. അബ്ദുൽ ഹമീദ് മദീനി ഡോ. ജമാലുദ്ദീൻ ഫാറൂഖിക്ക് നൽകി പ്രകാശനം ചെയ്തു. സി.കെ. ഉസ്മാൻ ഫാറൂഖി, അയ്മൻ ഷൗഖി, ഡോ. വി.എം. അബ്ദുൽ അസീസ്, ഡോ. അബ്ദുറഹ‌്മാൻ അദൃശ്ശേരി, പി. ഫാത്തിമ, കെ. അലി, ഷഹദ് ബിൻ അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.