എം സാൻഡ് കമ്പനിക്കെതിരെ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തും ^ജനകീയ സമരസമിതി

ഫറോക്ക്: ചെറുവണ്ണൂർ മോഡേൺ ബസാറിനടുത്ത് പ്രവർത്തിക്കുന്ന എം സാൻഡ് കമ്പനി അടച്ചുപൂട്ടണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. ഹോളോബ്രിക്സ് നിർമാണ അനുമതിയിലാണ് ജനവാസ കേന്ദ്രത്തിൽ കമ്പനി പ്രവർത്തിക്കുന്നതെന്നും ഇത് അന്തരീക്ഷ മലിനീകരണത്തിനും കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുമെന്നും ജനകീയ സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോർപറേഷൻ ഹോളോബ്രിക്സ് നിർമാണ കമ്പനിക്ക് നേരത്തെ അനുമതിനൽകിയിരുന്നു. ഇതു പയോഗിച്ചാണ് എം സാൻഡ് നിർമാണവും വിതരണവും നടത്തുന്നത്. കോർപറേഷൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. കോടതിയിൽനിന്നും ഉടമ അനുകൂലവിധി സമ്പാദിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. കോർപറേഷൻ ഇത്തവണ ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെങ്കിലും കമ്പനി പ്രവർത്തിക്കുന്നതിനാൽ ഈ മാസം അവസാനത്തിൽ കമ്പനിക്കുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനൊരുങ്ങുകയാണ് സമരസമിതി. നിർമാണം നിർത്തിവെച്ച് യന്ത്രസാമഗ്രികകൾ കൊണ്ടുപോകുന്നത് വരെ സമരം തുടരുമെന്നും ജനകീയ സമരസമിതി ഭാരവാഹികളായ കൗൺസിലർ എം. മൊയ്തീൻ, കമ്മിറ്റി ചെയർമാൻ പുല്ലോട്ട് ബാലകൃഷ്ണൻ, കൺവീനർ ആദം മാലിക്, എം. ഗോപാലകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ജേതാക്കളെ ആദരിച്ചു ഫറോക്ക്‌: അഞ്ച് മിനിറ്റ് കൊണ്ട് 253 ചോദ്യങ്ങൾക്ക് (ഗണിതം) ഉത്തരംനൽകി ലിംക ബുക്ക് ഓഫ് റെക്കോഡിനായി മത്സരിക്കുന്ന ഫറോക്കിലെ ജെ.വി. അബാക്കസ് അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഫറോക്ക് നഗരസഭ ഹാളിൽ നടന്ന ചടങ്ങ് ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി ഉദ്ഘാടനം ചെയ്തു. പുതുക്കോട് അദ്വൈതമിഷൻ പബ്ലിക് സ്കൂളിലെ കെ.എം. ആദർശ്, ഫറോക്ക് ജി.ജി.വി.എച്ച്.എസ് സ്കൂളിലെ കെ. നിത, കുണ്ടായിത്തോട് സ​െൻറ് ഫ്രാൻസിസ് സ്കൂളിലെ ആയിഷ ഈലു എന്നീ വിദ്യാർഥികളെയാണ് ആദരിച്ചത്. അക്കാദമി ഡയറക്ടർ കെ.പി. വത്സരാജ്, മുഹമ്മദ് റിയാസ്, നാൻസി ഹൈസൺ, അനിത വത്സരാജ്, സ്വപ്ന ബിജു, രേഖ നല്ലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.