ദേശീയപാതയിൽ പടനിലത്ത് കാറിടിച്ച് കാൽനടയാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു

കൊടുവള്ളി: ദേശീയപാത 212ൽ പടനിലത്ത് കാൽനടയാത്രക്കാരായ രണ്ട് വിദ്യാർഥികൾ കാറിടിച്ചു മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.40ഓടെയാണ് സംഭവം. പടനിലം പാറക്കടവ് വളവിനു സമീപത്താണ് അപകടം. ആരാമ്പ്രം കൊട്ടക്കാവയൽ കരിപ്പൂർ പുറായിൽ ശമീറി​െൻറ (ഖത്തർ) മകൻ മുഹമ്മദ്ആദിൽ (12), അയൽവാസി നായിക്കുണ്ടത്തിൽ മുഹമ്മദി​െൻറ (ഖത്തർ) മകൻ മുഹമ്മദ് അൽത്താഫ് (13) എന്നിവരാണ് മരിച്ചത്. ഇരുവരും ആരാമ്പ്രം ഗവ. എം.യു.പി സ്കൂളിൽ ഏഴാം തരം പഠനം പൂർത്തിയാക്കി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച എട്ടാംതരത്തിൽ പഠനം തുടങ്ങാനിരിക്കുകയായിരുന്നു. പടനിലത്തുനിന്നും കുമ്മങ്ങോട്ട് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും കോഴിക്കോടുനിന്നും വയനാട് കൽപറ്റ ഭാഗത്തേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന കെ.എൽ. 12. കെ. 706 നമ്പർ കാർ നിയന്ത്രണം വിട്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപെട്ട കാർ സമീപത്തെ വീടി​െൻറ മതിലിനോടനുബന്ധിച്ച് അടുക്കിവെച്ച ചെങ്കൽ അട്ടിയിലിടിച്ചാണ് നിന്നത്. മരിച്ച അൽത്താഫി​െൻറ മാതാവ് സക്കീനയാണ്. കൊട്ടക്കാവയൽ സ്കൂളിലെ അഫ്ലഹ് സഹോദരനാണ്. മുഹമ്മദ് ആദിലി​െൻറ മാതാവ് ഷമീറയാണ്. സഹോദരി ഫാത്തിമ നിദ (കെ.എം.ഒ. ഹൈസ്കൂൾ കൊടുവള്ളി). പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച അരാമ്പ്രം വെല്യേരിയിൽ ജുമാ മസ്ജിദിൽ. photo: koduvally accident photos.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.