കോഴിക്കോട്: തൃശൂരില്‍ നടന്ന കെ.എഫ്.എ അണ്ടര്‍ 12 പ്രഥമ അക്കാദമി ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് സെപ്റ്റ് ചാമ്പ്യന്മാരായി. ബുധനാഴ്ച നടന്ന ഇൻറര്‍സോണ്‍ ഫൈനലില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പാലക്കാട് ടാലൻറ് ഫുട്ബാള്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് സെപ്റ്റ് ജേതാക്കളായത്. സെപ്റ്റിനുവേണ്ടി അഭിജിത്തും സായന്തും അതുലും അലിജുമയും ടാലൻറിനുവേണ്ടി ഉജ്ജ്വല്‍കുമാറും ഫര്‍ഹാനും ജീമോണ്‍ വര്‍ഗീസുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിച്ച ഒരു മത്സരത്തിലും തോല്‍വിയറിയാതെയാണ് സെപ്റ്റിെൻറ നേട്ടം. 11 മത്സരങ്ങളില്‍ ഒമ്പതില്‍ ജയവും രണ്ടെണ്ണത്തില്‍ സമനിലയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.