കോഴിക്കോട്: റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഹാൻറികാപ്ഡ് എ പ്ലസുകളുടെ എണ്ണത്തിൽ ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഇൗ വിദ്യാലയം നേടി. ജില്ലയിലെ മറ്റ് വിദ്യാലയങ്ങളെ ഏറെ പിന്തള്ളിയാണ് റഹ്മാനിയ മികവിെൻറ കേന്ദ്രമായത്. 76 കുട്ടികൾ എല്ലാ വിഷയങ്ങളിലും 'എ' പ്ലസ് നേടി വിജയം സ്വന്തമാക്കി. ചിട്ടയായ പഠന രീതിയും മികച്ച അച്ചടക്കവും നിലനിർത്തുന്നതിൽ വിദ്യാലയം മറ്റ് വിദ്യാലയങ്ങൾക്ക്കൂടി മാതൃകയായി മാറിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷൻ മികച്ച വിദ്യാലയങ്ങൾക്ക് നൽകിവരുന്ന ട്രോഫി റഹ്മാനിയ തുടർച്ചയായി നേടുന്നുണ്ട്. വർഷാവർഷങ്ങളിൽ 90 ശതമാനത്തിനുമുകളിൽ വിജയശതമാനം ഉയർത്തുന്നതിൽ മാനേജ്മെൻറ്, പി.ടി.എ തുടങ്ങിയവരുടെ കൂട്ടുത്തരവാദിത്തം സ്കൂളിന് സഹായകമാകുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് സ്കൂളിൽ ചേർന്ന അനുമോദന ചടങ്ങിൽ റിസൽട്ട് വിശകലനവും നടന്നു. സ്കൂൾ മാനേജർ പി. അഹമ്മദ് കോയ, പി.ടി.എ പ്രസിഡൻറ് അനിൽകുമാർ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പെങ്കടുത്തു. photo rahmaniya school.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.