തിരുവമ്പാടി: 2017^-2018 വർഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ജൈവകൃഷി, ക്ഷീരവികസനം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയവക്ക് പ്രാധാന്യം നൽകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, ജോസ് മാത്യു, വൈസ് പ്രസിഡൻറ് ഗീതാ വിനോദ്, സുഹറ മുസ്തഫ, ടി.ജെ. കുര്യാച്ചൻ, വിൽസൺ മാത്യു, കെ.കെ. ദിവാകരൻ, സെക്രട്ടറി എ.എൻ. അഭിലാഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.