പഠനോപകരണ വിതരണവും അനുമോദനവും

clkr kodiyathu കൊടിയത്തൂർ: തോട്ടുമുക്കം -മാടാമ്പിയിൽ വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി, യു.എ.ഇ ജീ-റോഡ് പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ നൂറോളം നിർധന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി പാർട്ടി മാടാമ്പി യൂനിറ്റ് സെക്രട്ടറി ഭാർഗവി വേലായുധന് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെംബർ ചേറ്റൂർ മുഹമ്മദ് ബാപ്പു നിർവഹിച്ചു. റഫീഖ് കുറ്റ്യോട്ട് അധ്യക്ഷത വഹിച്ചു. അബ്ദുമാസ്റ്റർ ചാലിൽ, ജെസി, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻറ് മുശീറുൽ ഹഖ് എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും ബിയ്യക്കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.