മുക്കം: ദീപ്തി സോഷ്യൽ േപ്രാജക്ടിെൻറയും നന്മ യൂത്ത് ക്ലബിെൻറയും ആഭിമുഖ്യത്തിൽ പേപ്പർ കാരി ബാഗ് നിർമാണ പരിശീലനം നൽകുന്നു. ജൂൺ മൂന്ന്, നാല് തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ മുത്തേരി ഗവ. എൽ.പി സ്കൂളിലാണ് പരിശീലനം. രജിസ്ട്രേഷന് 9846760773, 9539014916. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി മുക്കം: കുറ്റിപ്പാല കയ്യിട്ടാപൊയിലിൽ മാമ്പറ്റ ബൈപാസ് റോഡിലെ അപകടാവസ്ഥയിലുള്ള വൻ മരം മുറിച്ചുമാറ്റി. അടിഭാഗം പൂർണമായും ദ്രവിച്ച നിലയിലുള്ള മരം ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്നാണ് മുറിച്ചുമാറ്റിയത്. ഫയർ ഫോഴ്സ് സീനിയർ ഓഫിസർ കെ.പി. ജയപ്രകാശ്, ഫയർമാൻമാരായ വി. ബിജീഷ് കുമാർ, ഷാദ് അഹ്മദ്, കെ.പി. നിഖിൽ, അഖിൽ, ഫയർഫോഴ്സ് ഡ്രൈവർമാരായ കെ.കെ. നന്ദകുമാർ, ജയപ്രകാശ്, ഹോംഗാർഡുമാരായ തോമസ് അപ്രേം, ജയറാം, വേണുഗോപാലൻ തുടങ്ങിയവരും കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ സുരേഷ് ബാബു, സബ് എൻജിനീയർ സജീവ് കുമാർ, ഓവർസിയർ അസിം, ലൈൻമാൻമാരായ ലുക്മാൻ, സജീവ്, നസീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.