കൊടുവള്ളി: കോഴിക്കോട് ജില്ല നാഷനൽ സർവിസ് സ്കീം താമരശ്ശേരി ക്ലസ്റ്ററിെൻറയും ജി.എച്ച്.എസ്.എസ് പന്നൂർ എൻ.എസ്. എസ് യൂണിറ്റിെൻറയും നേതൃത്വത്തിൽ പന്നൂർ കല്ലരുതൊടുകയിൽ അഷറഫിെൻറ വീട്ടുപറമ്പിൽ കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു. വിത്തിടൽ ഉദ്ഘാടനം ജില്ലാ കോഒാർഡിനേറ്റർ ടി. ശ്രീചിത്ത് നിർവഹിച്ചു. വാർഡ് മെംബർ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. നരിക്കുനി ജി.എച്ച്.എസ്.എസ് പ്രോഗ്രാം ഓഫിസർ അഹമ്മദലി, പന്നൂർ ജി.എച്ച്.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി. രതീഷ്, എൻ.എസ്.എസ് പി.എ.സി മെംബർ കെ.പി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. അഷറഫ് പന്നൂർ വളണ്ടിയർമാർക്ക് കരനെൽ കൃഷിയെക്കുറിച്ച് പരിചയപ്പെടുത്തി. കൃഷിയിടത്തിൽനിന്നു ലഭിക്കുന്ന നെല്ല് പരിപാടിയിൽ പങ്കെടുത്ത സകൂളുകൾക്ക് സൗജന്യമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.