കോഴിക്കോട്: ജില്ല ശുചിത്വ മിഷനിൽ അസിസ്റ്റൻറ് കോഓഡിനേറ്റർ (എസ്.ഡബ്ല്യു.എം), ഓഫിസ് അറ്റൻഡൻറ് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ . അസിസ്റ്റൻറ് കോഓഡിനേറ്റർക്ക് സയൻസ് ബിരുദമാണ് യോഗ്യത. സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അഭികാമ്യമാണ്. ഓഫിസ് അറ്റൻഡൻറിന് എസ്.എസ്.എൽ.സി യാണ് യോഗ്യത. ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ല ശുചിത്വമിഷൻ ഓഫിസുമായി ബന്ധപ്പെടണം. സൂപ്പർവൈസർ ടെക്സ്റ്റൈൽസ് കോഴിക്കോട്: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ ടെക്സ്റ്റൈൽസ് തസ്തികയിൽ മൂന്ന് ഒഴിവ് നിലവിലുണ്ട്. ഓപൺ -രണ്ട്, ഇ.ടി.ബി -ഒന്ന്. പ്രായം: 18 നും 41നും മധ്യേ. ശമ്പളസ്കെയിൽ -മൊത്തം തുക 22,000. ഉദ്യോഗാർഥികൾ ആഗസ്റ്റ് 24 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.