കല്യാണ മണ്ഡപത്തിലെ മോഷണം: പ്രതി അറസ്​റ്റില്‍

കോഴിക്കോട്: പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിൽ വിവാഹസൽക്കാരത്തിന് പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവന്‍ സ്വര്‍ണാഭരവും 50,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. കൊടുവള്ളി കിഴക്കോത്ത് വീട്ടില്‍ മഹസൂസ് ഹനൂക്ക് (24) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച അര്‍ധരാത്രി കോയമ്പത്തൂരില്‍ െവച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ ഗള്‍ഫില്‍ നിന്നും വന്നിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളൂ. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോേട്ടാ മോഷണം നടന്ന അന്നുതന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. വിവാഹസൽക്കാരം നടന്ന ഓഡിറ്റോറിയത്തില്‍ സി.സി.ടി.വി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ െവച്ച് ഒരു പെണ്‍കുട്ടി എടുത്ത സെല്‍ഫിയില്‍ ഇയാളുടെ ഫോേട്ടാ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ തുമ്പായത്. ഈ പെണ്‍കുട്ടിതന്നെയാണ് ഒരാള്‍ ബാഗുമായി പുറത്തേക്ക് പോകുന്നതു കണ്ടുവെന്ന് മൊഴി നല്‍കിയത്. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തങ്ങൾസ് റോഡിലെ ചെമ്മങ്ങാട് എ.എം. മുനിയാസലിയുടെ ഭാര്യ പൊന്നമ്പത്ത് ജിനാ​െൻറ ബാഗാണ് കവർന്നത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ അവിടെ സൂക്ഷിക്കാതെ വിവാഹം നടന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കാനായി മറ്റൊരു കസേരയിലേക്ക് മാറി ഇരുന്നപ്പോള്‍ അജ്ഞാതന്‍ ആഭരണങ്ങളടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ഹാളിൽ സ്ത്രീകളിരുന്ന ഭാഗത്തുനിന്നാണ് ബാഗ് കാണാതായത്. സംഭവം നടന്നയുടൻ തന്നെ ചടങ്ങിലെ വിഡിയോകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതു പരിശോധിച്ചതില്‍ നിന്നും കറുത്ത ഷര്‍ട്ടിട്ടയാള്‍ യുവതിയെ നിരന്തരം നിരീക്ഷിച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ ബാഗുമായി പോകുന്നത് കണ്ടതായി വിവാഹ സൽക്കാരത്തില്‍ പങ്കെടുത്ത മറ്റൊരു യുവതിയും മൊഴി നല്‍കിയിരുന്നു. photo: hanook 24
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.