കോഴിേക്കാട്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മലയാളി താരം പി.യു. ചിത്രക്ക് ലോകചാമ്പ്യൻഷിപ്പിൽ അവസരം നിഷേധിച്ചതിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രതിഷേധിച്ചു. പാലക്കാെട്ട സാധാരണ കുടുംബത്തിൽ ജനിച്ച, സാധാരണക്കാരനായ കായികാധ്യാപകൻ പരിശീലിപ്പിക്കുന്ന താരമാണ് ചിത്ര. ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ഇൗ പ്രതിഭയെ നശിപ്പിക്കാൻ പെരുന്തച്ചൻ മനോഭാവവുമായി കേരളത്തിൽനിന്നുള്ള നാലുപേർ സെലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്നെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ യജമാനന്മാർക്ക് കുട പിടിച്ച് എന്തെങ്കിലും തരപ്പെടുത്തുകയാണ് മലയാളി സെലക്ടർമാരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.