കല്യാണത്തിന് വന്ന യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്നു

കല്യാണത്തിന് വന്ന യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്നു കോഴിക്കോട്: പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തിൽ ബന്ധുവി​െൻറ കല്യാണത്തിനുവന്ന യുവതിയുടെ 80 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നു. തങ്ങൾസ് റോഡിലെ ചെമ്മങ്ങാട് എ.എം. മുനിയാസലിയുടെ ഭാര്യ പൊന്നമ്പത്ത് ജിനാ​െൻറ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ വിവാഹത്തിനായി എത്തിയപ്പോഴായിരുന്നു കവർച്ച. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ ആഭരണങ്ങൾ വീട്ടിൽ വെച്ചാൽ മോഷണം പോകുമോ എന്ന് ഭയന്ന് ജിനാൻ കല്യാണചടങ്ങിനു വന്നപ്പോൾ സ്വർണവും പണവും ബാഗിൽ കരുതുകയായിരുന്നു. ബാഗ് മറ്റൊരു കസേരയിൽ വെച്ച് കുഞ്ഞിന് പാൽ കൊടുക്കാൻ മാറിയപ്പോഴായിരുന്നു കവർച്ച. തിരിച്ചുവന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. പന്നിയങ്കര പൊലീസിൽ പരാതി നൽകി. സ്ത്രീകൾക്ക് മാത്രമായുള്ള സ്ഥലത്ത് തനിച്ചിരിക്കുന്ന ഒരാളുടെ ചിത്രം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇത് പൊലീസിന് കൈമാറിയതായി വീട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.