റേഷൻ കാർഡിലെ അപാകത പരിഹരിക്കണം

കോഴിക്കോട്: റേഷൻ കാർഡിലെ അപാകത പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റേഷൻ കാർഡ് മുൻഗണന പട്ടിക തയാറാക്കിയതിൽ അനർഹർ ഉൾപ്പെട്ടതായും അർഹരായവർ പുറത്താവുകയും ചെയ്ത വിഷയത്തിൽ പരിഹാരം കാണുക, പുറത്തായ പാവപ്പെട്ടവർക്ക് റേഷൻ കാർഡ് ലഭ്യമാക്കുക, മെഡിക്കൽ ലാബുകളിൽ ഫീസ് കുറച്ച് രോഗികൾക്ക് ആശ്വാസം നൽകുക, ആവശ്യപ്പെട്ട റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി അനുവദിക്കുക, തീരദേശത്ത് താമസിക്കുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഉന്നയിച്ചു. തഹസിൽദാർ ഇ. അനിതകുമാരി, സി.കെ. അജയകുമാർ, നസീം കൊടിയത്തൂർ, ടി. മുഹമ്മദലി, എൻ.വി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.