മദ്രസ്സ ഉദ്ഘാടനം ചെയ്തു

മദ്റസ ഉദ്ഘാടനം കൊടുവള്ളി: വെസ്റ്റ് വെണ്ണക്കോട് മാതോലത്ത് കടവ് പുതുതായി ആരംഭിച്ച ഇഹ്യാ ഉലൂമിദ്ദീൻ സുന്നി മദ്റസ സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് ശുക്കൂർ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. എൻ. അലി മരക്കാർ ഹാജി, പാടത്തിൽ മുഹമ്മദ് ഹാജി, ആർ.കെ.കെ. ഫൈസി, എം.എൻ. ഹുസൈൻ സഖാഫി, എൻ. അബ്ദുറഹ്മാൻ സഖാഫി മാതോലത്ത് കടവ് എന്നിവർ സംസാരിച്ചു. നെടിയെടത്ത് മൂസ സ്വാഗതവും ഹക്കീം സഖാഫി നന്ദിയും പറഞ്ഞു. ശുചീകരണ പ്രവൃത്തി നടത്തി കൊടുവള്ളി: ഹിൽ വാലി െറസിഡൻറ്സ് അസോസിയേഷൻ കെടേക്കുന്നി​െൻറ ആഭിമുഖ്യത്തിൽ ശുചീകരണവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ശുചീകരണ പ്രവൃത്തികൾ മുനിസിപ്പൽ കൗൺസിലർ ഒ.പി. റസാഖ് ഉദ്ഘാടനം ചെയ്തു. ഒ.പി.ഐ. കോയ, പി.കെ. സുലൈമാൻ, എൻ.പി. ലത്തീഫ്, കെ.കെ. ഹിബത്ത്, കെ. ഷരീഫ്, കെ. റഷീദ്, കെ. മൂസ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ ക്ലാസ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് ഉദ്ഘാടനം ചെയ്തു. കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സനില ഫ്രാൻസിസ് ബോധവത്കരണ ക്ലാസ് എടുത്തു. എ.ഒ. ശോഭ, സൈനബ, കെ.കെ. പുഷ്പ എന്നിവർ സംസാരിച്ചു. കെ.വി. ഫസലുർറഹ്മാൻ സ്വാഗതവും കെ.കെ. ഇബ്നു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.