കണ്ണഞ്ചേരി രവിക്ക്​ സ്​നേഹവീടൊരുങ്ങുന്നു

കണ്ണഞ്ചേരി രവിക്ക് സ്നേഹവീടൊരുങ്ങുന്നു കുന്ദമംഗലം: നിർധന കുടുംബാംഗമായ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 23ാം വാർഡിലെ താഴെ കണ്ണഞ്ചേരി രവിക്ക് നാട്ടുകാരുടെ കൂട്ടായ്മയിൽ സ്നേഹവീടി​െൻറ നിർമാണം തുടങ്ങി. രണ്ടര സ​െൻറിൽ ഷീറ്റുകൊണ്ട് മേൽക്കൂരയിട്ട മൺകട്ട വീട്ടിലാണ് രവിയും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. മഴ പെയ്താൽ ചോരുന്ന അവസ്ഥയിലുള്ള ഇൗ വീട് മാറ്റിപ്പണിയുന്നതിന് വാർഡ് അംഗം എം. ബാബുമോൻ ചെയർമാനും കെ.കെ. ഷമീൽ കൺവീനറുമായ 101 അംഗ കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. ഏഴു ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സ്നേഹവീടിന് രണ്ടു ലക്ഷം കേന്ദ്ര സർക്കാറി​െൻറ പി.എം.എ.വൈ പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. ബാക്കി അഞ്ചു ലക്ഷം രൂപ ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കാനാണ് പദ്ധതി. ജില്ല കലക്ടർ യു.വി. ജോസ് വീടിന് തറക്കല്ലിട്ടു. എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. പി.എൻ. ശശിധരൻ പദ്ധതി അവതരിപ്പിച്ചു. മലബാർ ഗ്രൂപ് എക്സി. ഡയറക്ടർ എ.കെ. നിഷാദ്, വിനോദ് പടനിലം, കെ.പി. കോയ, ഖാലിദ് കിളിമുണ്ട, ഒ. ഹുസൈൻ, ബാബു നെല്ലൂളി, വി. അനിൽ കുമാർ, ടി. ചക്രായുധൻ, പി.കെ. ബാപ്പു ഹാജി, കെ.കെ. ജൗഹർ, ജാബിർ പടനിലം, അക്ബർഷാ, കെ.ആർ. സുനിൽ കുമാർ, കായക്കൽ അഷ്റഫ്, എ.പി. ഫൈസൽ, ടി.പി. നിധീഷ്, ടി.കെ. സിജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.