പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കോഴിക്കോടൻ കുന്നിൽ വ്യവസായ മേഖല പ്രഖ്യാപനത്തെ തുടർന്ന് വീടുകൾക്ക് അനുമതി നിഷേധിക്കുന്ന നടപടിക്കെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് അർബൻ മാസ്റ്റർ പ്ലാൻ 2035ൽ ഉൾപ്പെട്ടതിെൻറ പേരിൽ 11, 12, 13 വാർഡുകളിൽപ്പെട്ട സർവേ നമ്പറുകളിലാണ് പ്ലാൻ നിഷേധിക്കുന്നത്. ഈ പ്രദേശങ്ങളെ ഇൻഡസ്ട്രിയൽ പ്രമോഷൻ സോൺ ആയി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതോടെ, വീടുകൾക്ക് അനുമതി നൽകുന്നില്ല. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി.കെ. സാജിത അധ്യക്ഷത വഹിച്ചു. വി. വിജയൻ, കെ. ബൈജു, എം.പി.എം. ബഷീർ, ഗണേഷൻ, എം. ശിവജി, സി. മനോഹരൻ എന്നിവർ സംസാരിച്ചു. പി.ജി. വിനീഷ് സ്വാഗതവും എം.എൻ. വേണുഗോപാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.