'അദബ് ഫൻ' അറബി സാഹിത്യമത്സരം: െകാണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ ജേതാക്കൾ മുക്കം: അന്താരാഷ്ട്ര അറബിദിനത്തോടനുബന്ധിച്ച് നെല്ലിക്കാപ്പറമ്പ് ഗ്രീൻ വാലി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ഇൻറർ സ്കൂൾ അറബിക് ആർട്സ് ഫെസ്റ്റ് 'അദബ് ഫൻ' സാഹിത്യ മത്സരത്തിൽ കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി. രണ്ടാംസ്ഥാനം ചാത്തമംഗലം എം.ഇ.സ് രാജ െറസിഡൻഷ്യൽ സ്കൂളും മൂന്നാം സ്ഥാനം കോഴിക്കോട് പീസ് ഇൻറർനാഷനൽ സ്കൂളും കരസ്ഥമാക്കി. വിവിധ ജില്ലകളിൽ നിന്ന് 200 പേർ മത്സരത്തിൽ മാറ്റുരച്ചു. ഹനാ ഹസ്ബി, അമാൻ മുഹമ്മദ്, ഫർഹ ബഷീർ തുടങ്ങിവർ വ്യക്തിഗത ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രീൻ വാലി പ്രിൻസിപ്പൽ കെ.പി. ഹിദായത്ത് അധ്യക്ഷത വഹിച്ചു. മലബാർ നവോദയ സെക്രട്ടറി മോനി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കാർഷികശിൽപശാല നടത്തി മുക്കം: മുത്താലം ശുചിത്വകാർഷികഗ്രാമപദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട കാർഷിക ശിൽപശാല സംഘടിപ്പിച്ചു. കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ശുചിത്വ കാർഷിക പദ്ധതി ചെയർമാൻ സി. സത്യചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിതസമൃദ്ധി എന്ന വിഷയത്തിൽ ഹരിതകേരളം ജില്ല കോ-ഓഡിനേറ്റർ പി. പ്രകാശ് ക്ലാെസടുത്തു. നഗരസഭയിലെ രണ്ട് ഡിവിഷനുകൾ കേന്ദ്രീകരിച്ച് വീടുകളിൽ കുടുംബ കൂട്ടുകൃഷി, ജൈവ കൂട്ടുകൃഷി, ക്ലസ്റ്ററുകളടിസ്ഥാനത്തിൽ കൃഷി എന്നിവ ജനുവരി ഒന്നിന് തുടങ്ങാൻ ശിൽപശാല തീരുമാനിച്ചു. മൊത്തം അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷിയൊരുക്കുന്നത്. കൗൺസിലർമാരായ അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, കെ. നാരായണൻ നമ്പൂതിരി, എൻ.പി. കുഞ്ഞിരായിൻ എന്നിവർ സംസാരിച്ചു. കൺവീനർ ടി. ശിവശങ്കരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.