സമ്മാനകൂപ്പൺ വിതരണോദ്ഘാടനം

മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് സംഘടിപ്പിക്കുന്ന മുക്കം ഷോപ്പിങ് ഫെസ്റ്റിവലി​െൻറ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ സെലിബ്രേഷൻ സിൽക്സ് എം.ഡി എ.എം ജസീറിന് നൽകി നിർവഹിച്ചു. ഡിസംബർ 20 മുതൽ 2018 ഏപ്രിൽ 20 വരെ നീളുന്ന ഈ ഫെസ്റ്ററിവലിൽ 25 പേർക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ഒട്ടനവധി സമ്മാനങ്ങളും ഉണ്ടാകും. ഏപ്രിൽ 28ന് രാത്രി എട്ടിന് മുക്കം വ്യാപാര ഭവൻ പരിസരത്ത് നറുക്കെടുക്കും. യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ്, സെക്രട്ടറി എം.കെ സിദ്ധീഖ്, ഭാരവാഹികളായ നാസർ സുവർണ, പ്രസാദ് റോട്ടക്സ്, കെ.സി. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.