തണ്ണീർപന്തൽ: കടമേരി മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്റസയിൽ നടന്ന മീലാദ് സംഗമവും ഖത്തർ കമ്മിറ്റി നിർമിച്ച ഓഫിസിെൻറ ഉദ്ഘാടനവും പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. 30 വർഷമായി കമ്മിറ്റിയുടെ പ്രസിഡൻറായും കടമേരി മാപ്പിള യു.പി സ്കൂളിെൻറ മാനേജറായും സേവനം ചെയ്യുന്ന തുമ്പിയോട്ടു കുന്നുമ്മൽ ഇബ്രാഹിം ഹാജിയെ ആദരിച്ചു. സി.എച്ച്. മഹമൂദ് സഅദി അധ്യക്ഷത വഹിച്ചു. റഫീഖ് സക്കരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖാദി ചിറക്കൽ ഹമീദ് മുസ്ലിയാർ പ്രാർഥന നടത്തി. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.പി. മൊയ്തു മുസ്ലിയാർ, എൻ.കെ. അബ്ദുറാൻ മുസ്ലിയാർ, വി.പി. മൊയ്തു മൗലവി, ചാലിൽ മൊയ്തു ഹാജി, പുത്തലത്ത് അമ്മദ്, സി.കെ. അന്ത്രു, പി.കെ. കുഞ്ഞബ്ദുല്ല, സി.കെ. അശ്റഫ്, തയ്യിൽ മുജീബ്, തറമൽ റഫീഖ്, എൻ.പി. ഇബ്രാഹിം, കാട്ടിൽ മൊയ്തു, വി.കെ. റിയാസ് എന്നിവർ സംസാരിച്ചു. സി.എച്ച്. അശ്റഫ് സ്വാഗതവും ടി.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.