എ.എം. ചാത്തുവിന് നാടി​െൻറ യാത്രാമൊഴി

വടകര: ഗോകുലം ഗ്രൂപ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാല​െൻറ പിതാവും ആദ്യകാല സോഷ്യലിസ്റ്റുമായ എ.എം. ചാത്തുവിന് (അമ്പലത്തുമീത്തൽ) നാടി​െൻറ യാത്രാമൊഴി. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക നേതാക്കളടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുതുപ്പണത്തുള്ള ഗോകുലം വില്ലയിൽ സംസ്കരിച്ചു. എ. സമ്പത്ത് എം.പി, എം.എൽ.എമാരായ ഇ.പി. ജയരാജൻ, സി.കെ. നാണു, ഇ.കെ. വിജയൻ, ഡോ. നീലലോഹിതദാസ് നാടാർ, പാറക്കൽ അബ്ദുല്ല രാഷ്ട്രീയ പാർട്ടി നേതാക്കളായ ആര്യാടൻ ഷൗക്കത്ത്, ടി.പി. ദാസൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, നഗരസഭ ചെയർമാൻ കെ. ശ്രീധരൻ, കെ.പി. മോഹനൻ, കെ. സുധാകരൻ, പി.കെ. കൃഷ്ണദാസ്, വത്സൻ തില്ലങ്കേരി, നടൻ രാമു, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി. അനുശോചിച്ചു വടകര: കൊട്ടിയൂർ പെരുമാൾ സേവസംഘം സ്ഥാപക നേതാക്കളിലൊരാളും വൈക്കിലശ്ശേരി ഇളനീർ സംഘം മൂപ്പനുമായ എ.എം. ചാത്തുവി​െൻറ (ഗോകുലം ഗോപാല​െൻറ പിതാവ്) നിര്യാണത്തിൽ കൊട്ടിയൂർ പെരുമാൾ സേവസംഘം പ്രവർത്തകസമിതി അനുശോചിച്ചു. പി.എം. േപ്രംകുമാർ അധ്യക്ഷത വഹിച്ചു. പി. ഗംഗാധരൻ, ലാലു, കെ. കുഞ്ഞിരാമൻ, പി.കെ. ഗോവിന്ദൻ, കുറ്റ്യാടി തണ്ടയാൻ കണാരൻ മൂപ്പൻ, ഗോവിന്ദൻ നായർ പുത്തൂർ, ബിനു, പ്രശാന്ത്, ഷിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.