വടകര: ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ കെവിൻ കാർട്ടറിെൻറ ജീവിതം പറഞ്ഞ നൊച്ചാട് എച്ച്. എച്ച്.എസിലെ 10ാം തരം വിദ്യാർഥി നജും അബ്ദുൽ അസീസിന് ഹൈസ്കൂൾ മോണോ ആക്ടിൽ ഒന്നാം സ്ഥാനം. കഴുകന് കുട്ടിയുടെ ചിത്രമെടുത്ത് പുലിസ്റ്റർ പുരസ്കാരം നേടിയ കാർട്ടർ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഫോട്ടോയെടുത്തതിെൻറ പേരിൽ നാട്ടിലും വീട്ടിലും അനുഭവിച്ച അവഗണനയാണ് നജും തൻമയത്വത്തോടെ അവതരിപ്പിച്ചത്. അറബിക് മോണോ ആക്ടിൽ മൂന്നാം സ്ഥാനവും എ േഗ്രഡും നേടിയിട്ടുണ്ട്. നേരത്തേ സംസ്ഥാനതലത്തിൽ മോണോആക്ട് അവതരിപ്പിച്ചിട്ടുണ്ട്. വടക്കേ ചാലിൽ അസീസ് പാലേരിയുടെയും ഹനത്തിെൻറയും മകനാണീ പ്രതിഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.