കോഴിക്കോട്: ജില്ല കലോത്സവ നഗരിയിലുണ്ടായ അപ്രതീക്ഷിത വൈദ്യുതി മുടക്കം പ്രയാസത്തിലാക്കിയത് ഭരതനാട്യ മത്സരാർഥികളെയും രക്ഷിതാക്കളെയും. രാത്രി 7.20ഓടെ ജനറേറ്റർ തകരാറിനെത്തുടർന്ന് മത്സരങ്ങൾക്കിടെ വൈദ്യുതി മുടങ്ങി കലോത്സവ നഗരി മുഴുവൻ ഇരുട്ടിലാവുകയായിരുന്നു. പത്തു മിനിറ്റിനകം തകരാർ പരിഹരിച്ച് വെളിച്ചം പുനഃസ്ഥാപിച്ചെങ്കിലും ഭരതനാട്യം നടക്കുന്ന മൂന്നാംവേദിയിൽ വീണ്ടും വൈദ്യുതി മുടങ്ങി. അരമണിക്കൂറിനകം പൂർവസ്ഥിതിയിലാക്കിയെങ്കിലും രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. വെളിച്ചം നേരത്തേ ഏർപ്പാടാക്കണമായിരുന്നു എന്നും ഇനിയും വൈദ്യുതി മുടങ്ങില്ലെന്ന് ഉറപ്പുതരണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പ്രതിഷേധിച്ചത്. തുടർന്ന് ഡി.ഡി.ഇ ഇ.െക. സുരേഷ്കുമാർ സ്ഥലത്തെത്തി ചർച്ച നടത്തി. വൈദ്യുതി മുടങ്ങിയ സമയത്ത് മത്സരിച്ചുകൊണ്ടിരിക്കുന്ന മത്സരാർഥിയുടെ മാനസിക നില കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകാമെന്ന് ഡി.ഡി.ഇ അറിയിച്ചു. തുടർന്ന് രാത്രി എട്ടിനാണ് മത്സരം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.