അപൂർവ രോഗത്തോട്​ പൊരുതി ശക്​തീശ്വരി യാത്രയായി

കക്കോടി: ഡോക്ടറാകണമെന്ന മോഹം സഫലമാകാതെ ശക്തീശ്വരി യാത്രയായി. ജന്മനാ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് തളർന്ന കോട്ടുപാടം പുളിങ്കൂട്ടത്തിൽ ശിവശങ്കര​െൻറ മകൾ പത്താം ക്ലാസുകാരി ശക്തീശ്വരി (15) ഇത്രയുംകാലം മനോബലംകൊണ്ട് രോഗത്തെ അതിജീവിക്കുകയായിരുന്നു. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. പഠനത്തിൽ മിടുക്കിയായ ശക്തീശ്വരിക്ക് ത​െൻറ അവസാന കാലത്ത് സ്കൂളിലെത്താൻ കഴിയാതിരുന്നത് മനഃപ്രയാസം സൃഷ്ടിച്ചു. പട്ടിണിയും ദാരിദ്ര്യവും രോഗവും വേട്ടയാടിയപ്പോൾ മാതാവ് വിശാലാക്ഷി രോഗികളായ രണ്ടു മക്കളെയും എടുത്ത് ചെന്നൈയിലെ ബന്ധുവി​െൻറ ആശ്രയം തേടുകയായിരുന്നു. സഹോദരൻ വിനയനും സമാനരോഗം ബാധിച്ച് വീൽചെയറിൽ ദുരിതം പേറുകയാണ്. വിഘ്നേഷാണ് മറ്റൊരു സേഹാദരൻ. ശക്തീശ്വരി ത​െൻറ വൈഭവത്തിലൂടെ വിദ്യാഭ്യാസ വകുപ്പി​െൻറ ഗിഫ്റ്റഡ് സ്റ്റുഡൻസ് യോഗ്യത നേടിയിരുന്നു. എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും വാങ്ങി. തിരിച്ചെത്തി പഠനം തുടരണമെന്ന ആഗ്രഹം നിറവേറ്റാൻ മുഖ്യമന്ത്രിയെയും ബാലാവകാശ കമീഷനെയും സാമൂഹിക ക്ഷേമ വകുപ്പിനെയും സമീപിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് പരാതി നൽകിയ നൗഷാദ് തെക്കയിൽ പറയുന്നു. ശക്തീശ്വരിയുടെയും സഹോദരൻ വിനയ​െൻറയും വിവരം അറിഞ്ഞ എം.കെ. രാഘവൻ എം.പി വീട് സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തെങ്കിലും ഉപകാരപ്പെടാതെ പോവുകയായിരുന്നു. മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.