കോഴിക്കോട്: കേന്ദ്രീയ വിദ്യാലയ സംഗതൻ എറണാകുളം മേഖലയിലെ വിദ്യാലയങ്ങളുടെ യൂത്ത് പാർലമെൻറ് മത്സരങ്ങൾ കോഴിക്കോട് കേന്ദ്രീയ വിദ്യാലയ നമ്പർ വണിൽ നടന്നു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അസി. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.കെ. പ്രേമജം സംസാരിച്ചു. കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖല അസി. കമീഷണർ ദീപ്തി നായർ സ്വാഗതവും പ്രിൻസിപ്പൽ പി.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. ബി.എസ്.എൻ.എൽ ആധാർ റീവെരിഫിക്കേഷൻ മേള കോഴിക്കോട്: ബി.എസ്.എൻ.എൽ ടെലിഫോൺ ഉപഭോക്താക്കളുടെ സൗകര്യാർഥം തിങ്കളാഴ്ച വയനാട് റോഡിലെ കിളിയനാട് സ്കൂളിന് സമീപത്തുള്ള സി.എസ്.െഎ ഹെർമൻ ഗുണ്ടർട്ട് മെമ്മോറിയൽ ചർച്ചിൽ വെച്ചും 28 മുതൽ സെപ്റ്റംബർ ഒന്നുവരെ മാനാഞ്ചിറ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററിൽ വെച്ചും ബി.എസ്.എൻ.എൽ മൊൈബൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന മേള നടത്തും. ലിങ്ക് ചെയ്യുവാൻ ആധാർ നമ്പറും ഒപ്പം മൊബൈൽ ഫോണും നിർബന്ധമായും കൊണ്ടുവരണം. മേളയിൽ ത്രീജി സിം കാർഡ് സൗജന്യമായി നൽകും. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഒഴിവ് കോഴിക്കോട്: മെഡി. കോളജ് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള തസ്തികയിലേക്ക് ആഗസ്റ്റ് 31ന് രാവിലെ 10 ന് സൂപ്രണ്ടിെൻറ ഒാഫിസിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. യോഗ്യരായവരെ 13,000 രൂപ മാസ വേതനത്തിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കും. വയസ്സ്, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.