നടുവണ്ണൂർ: ബാലുശ്ശേരി മണ്ഡലത്തിൽ മുസ്ലിം ലീഗിെൻറ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഒരു വർഷത്തെ കർമ പദ്ധതിക്ക് കൗൺസിൽ മീറ്റ് രൂപം നൽകി. െസപ്റ്റംബർ 15ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തും. നടുവണ്ണൂർ വർച്യു സ്കൂളിൽ നടന്ന പരിപാടി ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. കെ.എസ്. മൗലവി, യു.സി. രാമൻ, നജീബ് കാന്തപുരം, സാജിദ് നടുവണ്ണൂർ, ഷുക്കൂർ തയ്യിൽ, സാജിദ് കോറോത്ത്, അഹമ്മത് കുട്ടി ഉണ്ണികുളം, ഒ.കെ. അമ്മത്, കെ. അഹമ്മദ് കോയ, എം.കെ. അബ്ദുസ്സമദ്, എം.കെ. പരീത്, എം.കെ. ജലീൽ, ഇ.പി. ഖദീജ, ജസീൽ കായണ്ണ, സിറാജ് ചിറ്റെടുത്ത്, ടി. നിസാർ, സുഹാജ് നടുവണ്ണൂർ, വി.കെ.സി. ഉമർ മൗലവി, ടി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. ടി.എം. കുഞ്ഞിരാമൻ നായർ അവസാന നാളിലും കർമനിരതനായ പൊതുപ്രവർത്തകൻ കൊയിലാണ്ടി: ടി.എം. കുഞ്ഞിരാമൻ നായർ എന്ന കമ്യൂണിസ്റ്റ് വിപ്ലവകാരി ഇനി ഓർമ. നിരവധി സമരമുഖങ്ങളിൽ അഗ്നിജ്ജ്വാലയായി പടർന്നുകയറിയ അദ്ദേഹം ജനകിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവെപ്പടും വരെ പൊതുരംഗത്ത് സജീവമായിരുന്നു. ഏഴു പതിറ്റാണ്ട് നീണ്ടതായിരുന്നു ആ പ്രവർത്തനം. 'കൃഷിഭൂമി കർഷകന്' എന്ന മുദ്രാവാക്യമുയർത്തി നടന്ന കൂത്താളി സമരത്തിലുപ്പെടെ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കാളിയായി. നിരവധി തവണ ജയിൽവാസവും അനുഷ്ഠിച്ചു. കമ്യൂണിസ്റ്റുകാർക്ക് പ്രവർത്തിക്കാൻ പ്രയാസം നിറഞ്ഞ കാലത്ത് വിപ്ലവത്തിെൻറ വഴി കണ്ടെത്തിയവരുടെ കൂട്ടത്തിലെ അവസാന കണ്ണികളിലൊരാളാണ് അദ്ദേഹം. യുവജന -വിദ്യാർഥി സമരങ്ങൾ നടക്കുമ്പോഴും അദ്ദേഹം മാർഗനിർദേശങ്ങളുമായി രംഗത്തുണ്ടാകും.1980കളിൽ എ.ഐ.വൈ.എഫ് നടത്തിയ രാസ്താ രോക്കോ സമരത്തെ പൊലീസ് നേരിട്ടപ്പോൾ കുഞ്ഞിരാമൻ നായരും ക്രൂരമായ മർദനത്തിന് ഇരയായി. എ.കെ.ജി, എം.കെ. കേളു, നായനാർ തുടങ്ങിയ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി തെരഞ്ഞെടുപ്പുകൾക്ക് തന്ത്രങ്ങൾ മെനഞ്ഞ അദ്ദേഹം ഒരിക്കലും മത്സരാർഥിയായില്ല. മറ്റുള്ളവർക്കായി വഴിമാറി. ടി.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിെൻറ ഉടമയായിരുന്നു. ടൗൺ ഹാളിൽ പൊതുദർശനത്തിന്നു വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.